Breaking News

കാപ്പാ നിയമലംഘനം: ‘ഹെൽമറ്റ് മനു’ പിടിയിൽ

വർക്കല: കാപ്പാ നിയമം ലംഘിച്ച കുപ്രസിദ്ധ കുറ്റവാളിയെ അയിരൂർ പോലീസ് അതിസാഹസികമായി പിടികൂടി. വർക്കല മുട്ടപ്പലം സ്വദേശിയായ ‘ഹെൽമറ്റ് മനു’ എന്നറിയപ്പെടുന്ന ആരോമൽ(26)ആണ് പിടിയിലായത്. ജില്ലയിൽ പ്രവേശിക്കരുതെന്ന നിയമം നിലവിലുണ്ടായിരിക്കെ, ഇക്കഴിഞ്ഞ 16-ാം തീയതി പ്രതി മുട്ടപ്പലം സ്വദേശിനിയായ ഷീബയെ റബ്ബർ ടാപ്പിംഗിന് ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കയ്യിൽ കുത്തി പരിക്കേൽപ്പിച്ചതായി പോലീസ് പറഞ്ഞു. പ്രതിയുടെ ഭാര്യാമാതാവാണ് പരിക്കേറ്റ ഷീബ. സംഭവത്തെ തുടർന്ന് അയിരൂർ പോലീസ് കേസെടുത്തതിനൊപ്പം കാപ്പാ നിയമലംഘനത്തിനും പ്രത്യേക കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയിരുന്നു. ഇതിനിടെ വീണ്ടും ഷീബയുടെ വീട്ടിലെത്തി വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായതായും, ഷീബയ്ക്ക് വീണ്ടും പരിക്കേറ്റതായും വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇതുസംബന്ധിച്ച് ഔദ്യോഗിക പരാതി ലഭിച്ചിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *