Breaking News

വർക്കലയിൽ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു

വർക്കല: വർക്കല താലൂക്ക് ആശുപത്രിക്ക് സമീപം കോട്ടുംമൂലയിൽ വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു. ചരുവിള വീട്ടിൽ താമസിക്കുന്ന 32 വയസ്സുള്ള ഷംനയ്ക്കാണ് പാമ്പുകടിയേറ്റത്.
വീട്ടിന് പുറത്തുള്ള കിണറിനോട് ചേർന്ന ഭാഗത്ത് വെച്ചാണ് സംഭവം നടന്നത്. കാലിന്റെ രണ്ട് ഭാഗങ്ങളിലായി പാമ്പ് കടിയേറ്റതായാണ് പ്രാഥമിക നിഗമനം. സംഭവത്തിന് പിന്നാലെ ഷംനയെ ഉടൻ വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. നിലവിൽ അവിടെ ചികിത്സ തുടരുകയാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *