Breaking News

മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണ വിതരണം

ഇടവ: ഗ്രാമപഞ്ചായത്തിന്റെ 2025–26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇടവ ഓടയം മത്സ്യഭവനിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹനും വൈസ് പ്രസിഡന്റ് പി.സി. ബാബുവും ചേർന്ന് വിതരണം നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് അംഗം എസ്. അജിത് കുമാർ, ഫിഷറീസ് ഓഫീസർ ഷൈലാ ബീവി എ. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

മത്സ്യത്തൊഴിലാളികളും അവരുടെ മക്കളും ഉപകരണങ്ങൾ സ്വീകരിക്കാൻ എത്തിയിരുന്നു. പദ്ധതിയുടെ ഭാഗമായി മേശ, കസേര തുടങ്ങിയ പഠനോപകരണങ്ങളാണ് കുട്ടികൾക്ക് വിതരണം ചെയ്തത്. 30 പേർക്ക് ഉപകരണങ്ങൾ നൽകുന്നതിനായി 1,80,000 രൂപയാണ് പഞ്ചായത്ത് വകയിരുത്തിയിരുന്നത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *