Breaking News

കല്ലമ്പലത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

കല്ലമ്പലം: കല്ലമ്പലത്ത് എംഡിഎമ്മയുമായി യുവാവ് പിടിയിൽ. മുത്താന കീഴെതട്ടിൽ വീട്ടിൽ ദിബിൻ എന്ന യുവാവിനെയാണ് തിരുവനന്തപുരം ജില്ല റൂറൽ ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാൾ വധശ്രമം, ലഹരിക്കടത്ത് തുടങ്ങിയ കേസുകളിൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ കേസുകളിലുൾപ്പെട്ടിട്ടുള്ള ആളാണ്.

പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്ന ഡാൻസാഫ് സംഘം ഇയാളുടെ വീടിന് സമീപത്ത് വെച്ച് വാഹനം തടഞ്ഞ് പരിശോധിച്ചതിൽ കുറഞ്ഞ അളവിലുള്ള(1.47 gm) മാരക രാസലഹരി മരുന്നായ എംഡി എം എ കണ്ടെത്തി. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡാൻസഫ് സബ് ഇൻസ്പെക്ടർ ബിജുകുമാറിന്റെ നേതൃത്വത്തിൽ എ.എസ്.ഐ അനൂപ്, സീനിയർ സി.പി.ഒമാരായ വിനേഷ്, ഉമറുൽ ഫാറൂഖ്, സുജിൽ, സുനിൽരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് പ്രതിയെ കല്ലമ്പലം പോലീസിന് കൈമാറി.

Related posts

Leave a Reply

Your email address will not be published. Required fields are marked *