
തിരുവനന്തപുരം: ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ കള്ളവോട്ട് നടന്നതായി പരാതി ഉയർന്നു. കന്നിവോട്ട് ചെയ്യാനെത്തിയ വോട്ടർക്ക് തന്നെ വോട്ട് ചെയ്യാനാകാതെ വന്ന സംഭവവും ശ്രദ്ധേയമായി. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പി.എം.ജി. സിറ്റി സ്‌കൂൾ ബൂത്തിൽ കന്നിവോട്ടർ സൗരവ് ബി. തമ്പാൻ വോട്ട് ചെയ്യാനെത്തിയപ്പോൾ, തന്റെ വോട്ട് നേരത്തേ മറ്റാരോ ചെയ്തതായി പോളിങ് ഉദ്യോഗസ്ഥർ അറിയിച്ചു. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഒപ്പിട്ട് വോട്ട് ചെയ്തതായും കണ്ടെത്തി. സംഭവത്തിൽ സൗരവും മാതാപിതാക്കളും പ്രതിഷേധിച്ചതോടെ റിട്ടേണിങ് ഓഫീസർ അന്വേഷണം നടത്താമെന്ന് ഉറപ്പു നൽകി. തുടർന്ന് സൗരവിന് ടെൻഡർ വോട്ട് ചെയ്യാൻ അനുമതി നൽകി.
സംഭവത്തെ തുടർന്ന് സ്ഥലത്ത് വാക്കുതർക്കവും സംഘർഷാവസ്ഥയും ഉണ്ടായതോടെ കൂടുതൽ പൊലീസ് വിന്യസിച്ചു. സ്ഥലത്തെ കൗൺസിലർ മേരിപുഷ്പയും സി.പി.എം. നേതാവ് ഐ.പി. ബിനുവും ഉൾപ്പെടെ രാഷ്ട്രീയ നേതാക്കളും ബൂത്തിൽ എത്തി. ഉച്ചയോടെ ബൂത്തിൽ ഉണ്ടായ വൈദ്യുതി തകരാറിനെ തുടർന്ന് വോട്ടെടുപ്പ് താത്കാലികമായി നിർത്തിവെച്ചിരുന്നു. ഈ സമയത്താണ് കള്ളവോട്ട് നടന്നിരിക്കാമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഇതേ മണ്ഡലത്തിലെ കാച്ചാണി ബൂത്തിൽ സജി എന്ന വോട്ടറുടെ വോട്ടും മറ്റാരോ ചെയ്തതായി കണ്ടെത്തി. ഇയാളും പ്രതിഷേധിച്ച് ടെൻഡർ വോട്ട് രേഖപ്പെടുത്തി.
കഴക്കൂട്ടം മണ്ഡലത്തിലെ ചേങ്കോട്ടുകോണം എൽ.പി. സ്‌കൂളിലെ ബൂത്തിലായിരുന്നു മൂന്നാമത്തെ സംഭവം. രവീന്ദ്രൻ നായർ എന്ന വോട്ടർ വോട്ട് ചെയ്യാനെത്തിയപ്പോൾ, തന്റെ വോട്ട് ഇതിനകം രേഖപ്പെടുത്തിയതായി കണ്ടെത്തി. ഇതോടെ അദ്ദേഹത്തിന് വോട്ട് ചെയ്യാനായില്ല.
സംഭവങ്ങളിൽ ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനും പോലീസിനും പരാതി നൽകുമെന്ന് വോട്ട് ചെയ്യാൻ കഴിയാത്തവരുടെ കുടുംബങ്ങൾ അറിയിച്ചു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച …