Breaking News

ആദിശക്തി ദേവിയുടെ പ്രാണപ്രതിഷ്ഠ നാളെ

കോവളം: വെങ്ങാനൂർ ചാവടിനട പൗർണമിക്കാവിൽ സ്ഥാപിച്ച ആദിശക്തി ദേവീവിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠാച്ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ നടക്കും. വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള പ്രമുഖ പുരോഹിതന്മാരുടെ സാന്നിധ്യത്തിൽ വിപുലമായ രീതിയിലാണ് ചടങ്ങുകൾ ഒരുക്കിയിരിക്കുന്നത്.

മധുരമീനാക്ഷി ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ശങ്കര സുബ്രഹ്മണ്യ ശിവാചാര്യർ, തിരുനെൽവേലി ത്രിപുരാന്തീശ്വരർ ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ശിവ ഭാഗ്യരാജ് ശിവാചാര്യർ, അസമിലെ കാമാഖ്യ ക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ അശോക് ഭട്ടാചാര്യ, ക്ഷേത്ര മഠാധിപതി സിൻഹാ ഗായത്രി എന്നിവർ ചേർന്നാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകൾക്ക് കാർമികത്വം വഹിക്കുന്നത്.

നാലടി ഉയരമുള്ള പീഠത്തിന്മുകളിൽ 27 അടി ഉയരത്തിൽ നിർമ്മിച്ച ആദിശക്തി ദേവിയുടെ വിഗ്രഹം ഈ ക്ഷേത്രത്തിന്റെ പ്രധാന ആകർഷണമാണ്. പ്രാണപ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് രാജമാതംഗി ദേവിയുടെയും ആദിദുർഗാദേവിയുടെയും പ്രതിഷ്ഠകളുടെയും പ്രാണപ്രതിഷ്ഠയും ഒരുമിച്ച് നടക്കും.

ചടങ്ങുകളോടനുബന്ധിച്ച് ഭക്തജനങ്ങളുടെ വലിയ തിരക്ക് പ്രതീക്ഷിക്കുന്നതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *