Breaking News

വർക്കല മാന്തറ എം.വി.എൽ.പി സ്കൂൾ വാർഷികം ആഘോഷിച്ചു

വർക്കല (ഇടവ): മാന്തറ ചിറയിൽ എം.വി.എൽ.പി സ്കൂളിന്റെ വാർഷികാഘോഷം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഇടവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റീതു മോഹൻ നിർവഹിച്ചു.

സ്കൂൾ പി.ടി.എ പ്രസിഡന്റ് പ്രിയ പി അധ്യക്ഷത വഹിച്ചു. സ്കൂളിന്റെ മുൻ ഹെഡ്മാസ്റ്റർ എസ്. അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി.

ഇടവ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. ബാബു, മുൻ വൈസ് പ്രസിഡന്റ് ഹർഷാദ് സാബു, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷാബിന ടി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അസീല എസ്, റജിന മുഹമ്മദ് ഷാ, ഐദ മൺസൂർ, രമണി എസ്, റോഷ്നി ആർ, റിസ്വാന അഷ്റഫ്, സൽമാൻ ടി.എ എന്നിവർ സംസാരിച്ചു.

മാനേജ്മെന്റ് പ്രതിനിധി രാജീവ്, എം.ആർ ലൈബ്രറി സെക്രട്ടറി ഇമ്തിയാസ്, മുൻ പി.ടി.എ പ്രസിഡന്റ് മുഹമ്മദ്, എം.പി.ടി.എ പ്രസിഡന്റ് റസീലിയ, സ്കൂൾ ഹെഡ്മിസ്ട്രസ് സരിത ജി, അധ്യാപിക സരിത വി എന്നിവർ സംബന്ധിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.

Related posts

Leave a Reply

Your email address will not be published. Required fields are marked *