
ആറ്റിങ്ങൽ: അവനവഞ്ചേരി മുരളി സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് സദസ്സ് സംഘടിപ്പിച്ചു. നഗരസഭ ചെയർപേഴ്സൺ എം. പ്രദീപ് ഉദ്ഘാടനം നിർവഹിച്ചു. ഗ്രന്ഥശാല അങ്കണത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ടി.എൽ. പ്രഭൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. വാസുദേവൻ സ്വാഗതം പറഞ്ഞു. പുരോഗമന കലാസാഹിത്യ സംഘം പ്രതിനിധി ജയകുമാർ മുഖ്യപ്രഭാഷണം നടത്തി.
നഗരസഭ ചെയർപേഴ്സൺ എം. പ്രദീപിനെയും വാർഡ് കൗൺസിലർമാരായ പ്രിയാസാബു, നയന അനീഷ്, എസ്. ശോഭനകുമാരി, സി.ആർ. ഗായത്രീദേവി, പി. തങ്കമണി എന്നിവരെയും ഇക്കഴിഞ്ഞ സംസ്ഥാന യുവജനോത്സവത്തിൽ മിമിക്രിയിൽ എ ഗ്രേഡ് നേടിയ ആറ്റിങ്ങൽ സ്വദേശി അക്ഷിത്തിനെയും ഗ്രന്ഥശാല ഭരണസമിതി പൊന്നാടയണിച്ച് ആദരിച്ചു.

കാൽ നൂറ്റാണ്ട് മുമ്പ് ചെറിയ കെട്ടിടത്തിൽ വായനശാലയായി പ്രവർത്തനം ആരംഭിച്ച എ.എം.എസ്. ഗ്രന്ഥശാല ഇന്ന് കലാ–സാഹിത്യ രംഗത്തെ പ്രവർത്തനങ്ങളിലും കുട്ടികൾക്ക് പരിശീലനം നൽകുന്നതിലും ജില്ലയിൽ ശ്രദ്ധേയ സ്ഥാപനമായി മാറിയതായി ഭാരവാഹികൾ പറഞ്ഞു. എം.എൽ.എ. ഒ.എസ്. അംബികയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് 35 ലക്ഷം രൂപ വിനിയോഗിച്ച് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബഹുനില മന്ദിരം നിർമ്മാണത്തിലാണെന്നും അറിയിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ടി. ദിലീപ്കുമാർ, വൈസ് പ്രസിഡന്റ് ടി.ആർ. കോമളകുമാരി എന്നിവർ ആശംസകൾ നേർന്നു. ജില്ല ലൈബ്രറി കൗൺസിൽ അംഗം എൻ. സുരേഷ് നന്ദി പറഞ്ഞു.

- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. … - എച്ച്.പി. ഷാജി ഫൗണ്ടേഷൻ്റെ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സെയ്ദലിക്ക്
രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം സമ്മാനിച്ചത് ചിറയിൻകീഴ് എം.എൽ.എ രമ്യ ഹരിദാസ് കഠിനംകുളം: എച്ച്.പി. ഷാജി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ രാഷ്ട്രീയ യുവപ്രതിഭാ പുരസ്കാരം … - വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: 1995 മുതൽ ഒളിവിലായിരുന്ന പ്രതി 31 വർഷത്തിനുശേഷം പിടിയിൽ
ആറ്റിങ്ങൽ: 1995-ൽ ഒരാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 1995 മുതൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ആറ്റിങ്ങൽ പോലീസ് പിടികൂടി. കരവാരം വില്ലേജിലെ … - വർക്കലയിൽ സ്നേഹധാര പദ്ധതിയുടെ ഭാഗമായി സ്നേഹസംഗമം സംഘടിപ്പിച്ചു
വർക്കല: തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ഭാരതീയ ചികിത്സാ വകുപ്പും സംയുക്തമായി വർക്കല ഗവൺമെന്റ് ജില്ലാ ആയുർവേദ ആശുപത്രിയിൽ നടപ്പിലാക്കിവരുന്ന സ്നേഹധാര പദ്ധതിയുടെ … - ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കോളർഷിപ്പ് കുടിശ്ശിക; നാവായിക്കുളം പഞ്ചായത്ത് കമ്മിറ്റി ബഹിഷ്കരിച്ച് എൽഡിഎഫ്
പഞ്ചായത്തിന് മുന്നിൽ ധർണ നടത്തി; കുടിശ്ശിക ഉടൻ വിതരണം ചെയ്യണമെന്ന് ആവശ്യം നാവായിക്കുളം: ഭിന്നശേഷിക്കാരായ കുട്ടികളുടെ സ്കോളർഷിപ്പ് കുടിശ്ശിക വിഷയം ചർച്ച … - സ്വർണനേട്ടത്തിലും മാറാതെ ദുരിതജീവിതം; അക്ഷയയ്ക്ക് ഇനിയും സ്വപ്നവീട് അകലെ
സംസ്ഥാന സ്കൂൾ കായികമേളയിൽ 3000 മീറ്ററിൽ സ്വർണം; രോഗങ്ങളും ദാരിദ്ര്യവും നിറഞ്ഞ കുടുംബത്തിന്റെ പ്രതീക്ഷയായി പാലക്കാട്ടുകാരി കോഴിക്കോട്: ട്രാക്കിൽ സ്വർണനേട്ടം. എന്നാൽ … - വർക്കലയിൽ നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; നീന്തൽ പരിശീലകൻ അറസ്റ്റിൽ
വർക്കല: നീന്തൽ പരിശീലനത്തിനിടെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ നീന്തൽ പരിശീലകനെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. തിരുവല്ലം …