Breaking News

വര്‍ക്കലയില്‍ കിണറ്റില്‍ അകപ്പെട്ട വയോധികയെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി

വര്‍ക്കല: വര്‍ക്കലയില്‍ കിണറ്റില്‍ അകപ്പെട്ട വയോധികയെ ഫയര്‍ഫോഴ്‌സ് രക്ഷപെടുത്തി. ഇടവ മാന്തറയില്‍ അര്‍ച്ചന നിവാസില്‍ പ്രശോഭന(68)യാണ് ഇന്ന് രാവിലെ കിണറ്റില്‍ അകപ്പെട്ടത്. വിവരമറിഞ്ഞ് എത്തിയ വര്‍ക്കല ഫയര്‍ഫോഴ്‌സ് കിണറ്റില്‍ അകപ്പെട്ട് കിടന്ന വയോധികയെ രക്ഷപ്പെടുത്തുകയായിരുന്നു. കിണറ്റില്‍ അകപ്പെട്ട പ്രശോഭന കിണറിന്റെ തൊടിയില്‍ ചവിട്ടി മോട്ടോര്‍ ഘടിപ്പിച്ചിരുന്ന പൈപ്പില്‍ പിടിച്ചു കഴുത്തറ്റം വെള്ളത്തില്‍ നില്‍ക്കുകയായിരുന്നു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ കിണറ്റില്‍ ഇറങ്ങി അവശനിലയിലായ വയോധികയെ വലയില്‍ കയറ്റി സുരക്ഷിതമായി മുകളില്‍ എത്തിക്കുകയായിരുന്നു.

അവശനിലയിലായ പ്രശോഭനയെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. അവിവാഹിതനായ മകനും പ്രശോഭനയും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇവര്‍ എങ്ങനെയാണ് കിണറ്റില്‍ അകപ്പെട്ടത് എന്നുള്ള കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. അയിരൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. അമ്മ പ്രശോഭനയും, അവിവാഹിതനായ മകന്‍ അനീഷും(47) മാത്രമായിരുന്നു വീട്ടില്‍ താമസം ഉണ്ടായിരുന്നത്. പ്രശോഭനയുടെ മറ്റൊരു മകന്‍ ഒരേ കോമ്പൗണ്ടില്‍ ഉള്ള മറ്റൊരു വീട്ടിലാണ് താമസം.

അമ്മയും മകനും മാത്രം താമസിക്കുന്ന വീട്ടില്‍ മിക്ക ദിവസങ്ങളിലും ഇവര്‍ തമ്മില്‍ വഴക്കുണ്ടാകാറുണ്ടെന്നും മകന്‍ സ്ഥിരം മദ്യപാനിയാണെന്നും പോലീസ് പറഞ്ഞു. ഇന്നലെയും മകന്‍ മദ്യപിച്ച് അമ്മയുമായി വഴക്കുണ്ടാക്കിയിരുന്നെന്നും ഇതില്‍ മനംതൊന്താണ് രാത്രി ജീവനടുക്കാനായി കിണറ്റില്‍ ചാടിയതെന്നും പ്രശോഭന പോലീസിന് മൊഴി നല്‍കി. തുടര്‍ന്ന് മകന്‍ അനീഷിനെ അയിരൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ കേസെടുക്കുമെന്ന് അയിരൂര്‍ എസ്.എച്ച്.ഒ അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *