Breaking News

അറ്റകുറ്റപ്പണി; മൂന്ന് ട്രെയിനുകള്‍ വൈകി ഓടുന്നു; രണ്ടെണ്ണം റദ്ദാക്കി

ആലുവ: പെരിയാറിന് കുറുകെയുള്ള റെയില്‍വേ മേല്‍പ്പാലത്തില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇന്നത്തെ രണ്ട് ട്രെയിനുകള്‍ റദ്ദാക്കി. പാലക്കാട് – എറണാകുളം മെമു (66609), എറണാകുളം – പാലക്കാട് മെമു (66610) എന്നീ ട്രെയിനുകളാണ് റദ്ദാക്കിയിരിക്കുന്നത്. പാലം അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മൂന്ന് ട്രെയിനുകള്‍ വൈകിയോടും. ഇന്‍ഡോര്‍ – തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് (22645), കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് (16308 ), സിക്കന്ദറാബാദ് – തിരുവനന്തപുരം സെന്‍ട്രല്‍ ശബരി (17230) എന്നീ ട്രെയിനുകളാണ് വൈകിയോടുന്നത്.

അടുത്ത ഞായര്‍വരെ അറ്റകുറ്റപ്പണി തുടരുമെന്ന് റെയില്‍വേ അറിയിച്ചു. അതിനാല്‍ ബുധന്‍, ശനി, ഞായര്‍ ദിവസങ്ങളിലെ എറണാകുളം-പാലക്കാട്, പാലക്കാട്-എറണാകുളം മെമു സര്‍വീസുകള്‍ റദ്ദാക്കി. വരുന്ന നാല് ദിവസങ്ങളില്‍ ചില ട്രെയിനുകള്‍ വൈകി ഓടുമെന്നും റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു.

ഇന്‍ഡോര്‍ – തിരുവനന്തപുരം നോര്‍ത്ത് എക്‌സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകിയായിരിക്കും ഓടുന്നത്. ഒരു മണിക്കൂറും 20 മിനിട്ടും വൈകിയായിരിക്കും കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് ഓടുക. കൂടാതെ സിക്കന്ദറാബാദ് – തിരുവനന്തപുരം സെന്‍ട്രല്‍ ശബരി അര മണിക്കൂര്‍ വൈകുമെന്നും റെയില്‍വേ അധികൃതര്‍ പുറത്തിറക്കിയ മുന്നറിയിപ്പില്‍ പറയുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *