Breaking News

ഭാഷാ അതിക്രമം അനുവദിക്കില്ല; മഹാരാഷ്ട്രയുടെ നിലപാട് വ്യക്തമാക്കി ആദിത്യ താക്കറെ

മഹാരാഷ്ട്രയിൽ ഹിന്ദി ഭാഷാ നിർബന്ധം അനുവദിക്കില്ല: ആസാദ് മൈതാനിയിൽ ശക്തമായ പ്രതിഷേധം

മുംബൈ: മഹാരാഷ്ട്ര സർക്കാർ ഒന്നാം ക്ലാസ് മുതൽ ഹിന്ദിയെ നിർബന്ധിത വിഷയമാക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം. ഞായറാഴ്ച ഉച്ചയ്ക്ക് മുംബൈയിലെ ആസാദ് മൈതാനിയിൽ നടന്ന ശക്തമായ പ്രതിഷേധം ഹിന്ദി ആധിപത്യ ത്തിനുമേൽ മറാത്തി ജനതയുടെ ഉണർന്ന നിലപാട് രേഖപ്പെടുത്തി.

ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) യുടെ നേതൃത്വത്തി ലാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പാർട്ടി മേധാവി ഉദ്ധവ് താക്കറെ, യുവസേനാ മേധാവി ആദിത്യ താക്കറെ, എംപി സഞ്ജയ് റാവത്ത്, മറ്റ് പ്രമുഖ ശിവസേന നേതാക്കൾ തുടങ്ങിയവരുടെ സാന്നിധ്യ ത്തിൽ പ്രതിഷേധം ശക്തമായി.

“ഭാഷയുടെ പേരിൽ ആരുടേയും സംസ്‌കാരത്തിലും വിദ്യാഭ്യാസ ത്തിലും കേന്ദ്രം ഇടപെടാൻ അനുവദിക്കില്ല. ഹിന്ദിയെ അതിരാവകാശത്തോടെ തെരഞ്ഞെടുത്ത ഭാഷയായി നിർബന്ധിക്കാനുള്ള ശ്രമങ്ങൾ മഹാരാഷ്ട്രയിൽ നടപ്പാക്കാൻ അനുവദിക്കില്ല,” — എന്നാണ് ആദിത്യ താക്കറെ തന്റെ പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകിയത്.

“ഇത് മഹാരാഷ്ട്രയുടെ സ്വാഭിമാനത്തെയും ഭാഷാ വൈവിധ്യത്തെ യും സംരക്ഷിക്കാനുള്ള പോരാട്ടമാണ്. ഹിന്ദിക്ക് എതിരല്ല നമ്മുടെ നിലപാട് — എന്നാൽ അതിനെ മറാത്തിക്ക് മുകളിലാക്കി അടിസ്ഥാന ഭാഷയാക്കാൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല,” — ഉദ്ധവ് താക്കറെ പ്രതികരിച്ചു.

പ്രതിഷേധത്തിൽ പങ്കെടുത്ത ആയിരക്കണക്കിന് പേരുടെ സാന്നിധ്യത്തിൽ ഹോളി പോലെ ആഘോഷിച്ചും, സംഗീതം, മുദ്രാവാക്യങ്ങൾ എന്നിവയിലൂടെ അവർ സർക്കാർ ഉത്തരവിനെ തിരെ പ്രതിഷേധം രേഖപ്പെടുത്തി. ഈ സമരം മറാത്തി ഐക്യത്തി ന്റെ അടയാളമായി മാറുകയും, ഭാഷാ അധികാരത്തിന്മേൽ രാജ്യതലത്തിലുള്ള രാഷ്ട്രീയ നേതൃത്വത്തിന് ശക്തമായ സന്ദേശ മാകുകയും ചെയ്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *