
ഫേസ്ബുക്കിൽ പരിചയപ്പെട്ട യുവതി ലൈംഗിക ബന്ധം തുടരണമെന്നാവശ്യപ്പെട്ടപ്പോൾ കൊലപ്പെടുത്തി; കാടിനകത്ത് മറവിടും മുമ്പ് കല്ലുകൊണ്ട് തലയ്ക്കടിച്ചുവെന്ന് യുവാവ് പോലീസിനോട്

ഹസൻ: ഹസൻ സ്വദേശിനിയായ വിവാഹിതയായ 28കാരിയെ ഫേസ്ബുക്കിൽ പരിചയമായ യുവാവ് കൊലപ്പെടുത്തി. ഭർത്താവിനെയും രണ്ട് കുട്ടികളെയും ചേർത്തുള്ള കുടുംബം വിട്ടുപോയ പ്രീതിയെയാണ് പുനീത് എന്ന യുവാവ് കൊലപ്പെ ടുത്തിയതെന്ന് പൊലീസ് പറയുന്നു. മൃതശരീരം മാണ്ഡ്യയിലെ കൃഷിയിടത്തിൽ കുഴിച്ചുമൂടി.
യുവതിയുടെ മരണം വരെ എത്തിച്ച സംഭവം ഇവർ ആദ്യമായി നേരിൽ കണ്ട ദിവസം തന്നെയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ഫേസ്ബുക്ക് വഴി പരിചയപ്പെട്ടതായിരുന്നു. പിന്നീട് ഫോൺ ബന്ധം നടന്നുവെന്നും, ഞായറാഴ്ച മൈസൂരുവിൽ ഇവർ ആദ്യമായി കണ്ടുമുട്ടിയെന്നും പൊലീസ് പറയുന്നു. ഹസനിൽ നിന്ന് വാടക കാറിൽ പ്രീതിയെ കൊണ്ടുവന്ന് മൈസൂരുവിലെ വിവിധ സ്ഥലങ്ങൾ കാണിച്ചു. തുടർന്ന് കൃഷ്ണരാജസാഗറിനു സമീപത്തുള്ള ഒരു ലോഡ്ജിൽ ഇരുവരും താമസിച്ചു. അവിടെ ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതായി അന്വേഷണത്തിൽ വ്യക്തമായി.

പിന്നീട് അവർ കെ.ആർ.പേട്ടയിലേക്ക് എത്തുമ്പോൾ, യുവതി (പ്രീതി) വീണ്ടും ശാരീരിക ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ പുനീത് അതിന് തയ്യാറായിരുന്നില്ല. ഇതിനെ തുടർന്നാണ് ഇരുവരും കട്ടേരഘട്ടയിലെ കാടിനകത്ത് എത്തിയത്. അവിടെ വാക്കുതർക്കം രൂക്ഷമായി. തർക്കത്തിനിടെ പുനീത് പ്രീതിയുടെ തലയിൽ അടിക്കുകയും, ചോര വാർന്നതോടെ സമീപത്തുണ്ടാ യിരുന്ന കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തുക യുമായിരുന്നു വെന്ന് പ്രതി പോലീസിനോട് പറഞ്ഞു. കൊലയ്ക്കു ശേഷം മൃതദേഹം പ്രതിയുടെ നാട്ടായ കരോട്ടിഗ്രാമത്തിലെ കൃഷിയഭൂമിയിൽ കുഴിച്ചുമൂടുകയായിരുന്നു

ജൂൺ 23ന് ഹസനിൽ പ്രീതിയുടെ ഭർത്താവ് പോലീസിൽ ഭാര്യയെ കാണാതായ പരാതി നൽകിയിരുന്നു. അന്വേഷണം തുടരുന്നതി നിടെ പൊലീസ് പ്രീതിയുടെ ഫോണിലേക്ക് വിളിച്ചപ്പോൾ പുനീത് ഫോൺ എടുക്കുകയും അവൾ ബസിൽ യാത്ര ചെയ്തെന്നും ഫോൺ മറന്നുവെച്ചുപോയെന്നും അവകാശപ്പെടുകയായിരുന്നു. എന്നാൽ, പിന്നീട് സമീപപ്രദേശത്ത് ഒരു സ്ത്രീയുടെ ശവം കണ്ടു വെന്ന നാട്ടുകാരുടെ വിവരമനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. ഭർത്താവ് മൃതദേഹം തിരിച്ചറിയുകയായിരുന്നു.
മാണ്ഡ്യ എസ്. പി മല്ലികാര്ജുന് ബാലദണ്ഡി സംഭവത്തെ സ്ഥിരീകരിച്ചു. പ്രതിയെ അറസ്റ്റ് ചെയ്ത് കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ഫോൺ ബന്ധത്തിലൂടെ കുറച്ച് ദിവസങ്ങളോ ളം പരിചയപ്പെട്ട ശേഷം ഇവർ ആദ്യമായാണ് നേരിൽ കണ്ടതെന്നും പൊലീസ് പറഞ്ഞു. കേസിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്ന് പോലീസ് അറിയിച്ചു.
- വർക്കല ചെമ്മരുതിയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
വർക്കല: ചെമ്മരുതി തറട്ടയിൽ കുടുംബപ്രശ്നത്തെ തുടർന്നുണ്ടായ തർക്കത്തിനിടെ ഭർത്താവ് ഭാര്യയെ കറിക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തി. തറട്ട താഴെതൊടിയിൽ വീട്ടിൽ സുബിന (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് ഷാജൻ (39) നെ അയിരൂർ പോലീസ് കസ്റ്റഡിയിലെടുത്തു. തിങ്കളാഴ്ച … - വർക്കലയിൽ പോക്സോ നിയമപ്രകാരം 18 കാരൻ അറസ്റ്റിൽ
വർക്കല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി ലൈംഗികമായി ഉപദ്രവിച്ച കേസിൽ 18കാരൻ അറസ്റ്റിൽ. വിവാഹവാഗ്ദാനം നൽകി പ്രണയം നടിച്ച് 17 വയസ്സുകാരിയെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോലീസ് നടപടി.പാളയംകുന്ന് വണ്ടിപ്പുര സ്വദേശിയായ ചരുവിള വീട്ടിൽ … - വർക്കലയിൽ പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതി മരിച്ച നിലയിൽ
വർക്കല: പുനർവിവാഹം കഴിഞ്ഞ് പത്താം ദിവസം യുവതിയെ വീട്ടിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വർക്കല തച്ചോട് പൈപ്പിൻമൂട് തണലിൽ ഷാജി–ജയ ദമ്പതികളുടെ മകൾ ജിഷ (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.ഒക്ടോബർ … - വർക്കലയിൽ പോക്സോ കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2.75 ലക്ഷം രൂപ പിഴയും
15 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പിഴത്തുകയിൽ രണ്ട് ലക്ഷം രൂപ അതിജീവിതയ്ക്ക് നൽകണം വർക്കല: 15 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് 95 വർഷം കഠിനതടവും 2,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അയിരൂർ ഇലകമൺ … - അഖിലേന്ത്യാ ട്രേഡ് ടെസ്റ്റിൽ ആറ്റിങ്ങൽ ഗവ. ഐ.ടി.ഐക്ക് മികച്ച നേട്ടം; 15 ട്രെയിനികൾക്ക് ദേശീയ, സംസ്ഥാനതല അംഗീകാരം
ആറ്റിങ്ങൽ: അഖിലേന്ത്യാ ട്രേഡ് ടെസ്റ്റ് (AITT) 2026-ൽ ദേശീയ, സംസ്ഥാന തലങ്ങളിൽ മികച്ച വിജയം നേടി ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐയിലെ ട്രെയിനികൾ. വിജയികളെ അനുമോദിക്കുന്നതിനും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുന്നതിനുമായി ഐ.ടി.ഐയിൽ കോൺവക്കേഷൻ സെറിമണി സംഘടിപ്പിച്ചു. ഒക്ടോബർ 30-ന് …

