

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്താനൊരുങ്ങിയ എട്ടു പേർക്കെതിരെ പോലീസ് കേസെടുത്തു
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്താനൊരുങ്ങിയ എട്ടു പേർക്കെതിരെ പോലീസ് കേസെടുത്തു. ബാഗ്ലൂർ ചാമരാജ്‌നഗറിലാണ് സംഭവം. പെൺകുട്ടിയുടെയും യുവാവിന്റെയും ബന്ധുക്കൾക്കെതിരേയാണ് കേസെടുത്തത്.
15 വയസ്സുള്ള പെൺകുട്ടിയും 27 വയസ്സുള്ള യുവാവും തമ്മിലുള്ള വിവാഹം ബുധനാഴ്ചയാണ് ബന്ധുക്കൾ നടത്താനിരുന്നത്. എന്നാൽ, ചൊവ്വാഴ്ച ചൈൽഡ് ലൈൻ ഹെൽപ്പ് ലൈൻ വഴി ഇതുസംബന്ധിച്ച പരാതി ലഭിച്ചതിനെ തുടർന്നാണ് പോലീസ് നടപടി .



