Breaking News

ലഹരിക്കെതിരായ പോരാട്ടം നിർണായക ഘട്ടത്തിൽ – വി ജോയി എം എൽ എ

വർക്കല: കേരളാ പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ തിരുവനന്തപുരം റൂറൽ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർക്കല മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച സുരക്ഷിത ഭവനം സുരക്ഷിത സമൂഹം എന്ന സംവാദ പരിപാടി അഡ്വ. വി ജോയി എം എൽ എ ഉദ്ഘാടനം ചെയ്തു. ലഹരിക്കെതിരായ പോരാട്ടം നിർണ്ണായക ഘട്ടത്തിലാണെന്നും വീടുകൾക്ക് പുറത്ത് നടക്കുന്ന അതിക്രമങ്ങളെക്കാൾ കൂടുതലാണ് ഇന്ന് സ്വന്തം വീടുകൾക്കുള്ളിൽ നടക്കുന്ന അതിക്രമങ്ങൾ എന്നും സ്കൂളുകളിൽ വിദ്യാർത്ഥിരാഷ്ട്രീയം നിരോധിച്ചതിനെ തുടർന്ന് സ്കൂളുകളിൽ വിവിധ ഗ്യാങ്ങുകൾ രൂപപ്പെട്ട് അരാഷ്ട്രീയതയും സംഘർഷങ്ങളും വർധിച്ചുവെന്നും ഇതിൻമേൽ ശരിയായ സുരക്ഷാ നടപടികളും ബോധവൽക്കരണവും സംഘടിപ്പിക്കേണ്ടത് അനിവാര്യമാണെന്നും വി ജോയി പറഞ്ഞു. രക്ഷകർത്താക്കളും അധ്യാപകരും കുട്ടികളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട കാലഘട്ടമാണ് നിലവിലുള്ളതെന്നും ലഹരിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചുവരികയാണെന്നും വി ജോയി എം എൽ എ പറഞ്ഞു.

സമൂഹത്തിൽ നടക്കുന്ന അതിക്രമങ്ങൾക്കൊപ്പം വീടുകളില്‍ നടക്കുന്ന അതിക്രമങ്ങളും എങ്ങനെ തടയാം എന്ന വിഷയത്തെ മുൻനിർത്തിയുള്ള ചർച്ചയിൽ ജനപ്രതിനിധികൾ,റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ, രക്ഷകർത്താക്കൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറയിൽ ഉള്ളവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.സംവാദത്തില്‍ ഏറെയും ലഹരിയെകുറിച്ചും കുട്ടികളിലെ കുറ്റവാസനകളെ കുറിച്ചുമായിരുന്നു ചര്‍ച്ച നടന്നത്.

കുറ്റവാസന തടയുന്നതിനായി ഒട്ടനവധി പ്രതിവിധികളാണ് സംവാദത്തിൽ പങ്കെടുത്തവർ നിർദ്ദേശിച്ചത്. പൊതുസമൂഹത്തില്‍ നടക്കുന്ന കുറ്റകൃത്യങ്ങൾ തടയുന്നതിനും ശക്തമായ നടപടി സ്വീകരിക്കുന്നതിനുംപോലീസിന് സാധിക്കുമെങ്കിലും വീടുകള്‍ക്കുള്ളില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പരിമിധികളുണ്ടെന്നും .ഗൃഹനാഥന്‍മാരാണ് അത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പ്രധാന പങ്കുവഹിക്കേണ്ടതെന്നും ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചവര്‍ പറഞ്ഞു. പ്രശസ്ത സൈക്യാട്രിസ്റ്റും കൊല്ലം മെഡിക്കൽ കോളേജ് സൈക്യാട്രി വിഭാഗം മേധാവിയുമായ ഡോ. മോഹൻ റോയ് വിഷയാവതരണം നടത്തി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി വി ചന്ദ്രശേഖരൻ മോഡറേറ്റർ ആയിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി. വർക്കല മുനിസിപ്പൽ ചെയർമാൻ കെ എം ലാജി, കെപിഒഎ സംസ്ഥാന പ്രസിഡന്റ്‌ ആർ പ്രശാന്ത്,തിരുവനന്തപുരം റൂറൽ ജില്ലാ പ്രസിഡണ്ട് കെഎൽ നിഷാന്ത്, ജില്ലാ സെക്രട്ടറി ആർ. കെ ജ്യോതിഷ്, കെ പി എ റൂറൽ ജില്ലാ സെക്രട്ടറി വിനു ജി വി, സ്കൂൾ വൈസ് പ്രിൻസിപ്പൽ ജ്യോതിലാൽ ബി, പി ടി എ പ്രസിഡന്റ്‌ അഡ്വ.ബി. എസ് ജോസ്, കെപിഎ ജില്ലാ കമ്മിറ്റി അംഗം ലിജോ ടോം ജോസ്,എസ് എം സി ചെയർപേഴ്സൺ ഷിജിമോൾ ഷാജഹാൻ, എൻ എസ് എസ് കൺവീനർ എസ് ഉണ്ണികൃഷ്ണൻ , സ്റ്റാഫ് സെക്രട്ടറി ലിയോൺസ് എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെയും അതിക്രമങ്ങള്‍ക്കെതിരെയും പോലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച മാതൃകാപരമായ ബോധവത്കരണ ക്ലാസിനെ കുറിച്ച് പ്രശംസിച്ചാണ് പങ്കെടുത്തവര്‍ മടങ്ങിയത്.

വീഡിയോ വാർത്ത കാണുന്നതിന്

Related posts

Leave a Reply

Your email address will not be published. Required fields are marked *