

വർക്കല: ചെമ്മരുതിയിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം താറുമാറായതിൽ പ്രതിഷേധിച്ച് ബിജെപി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ മുന്നിൽ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. വൃദ്ധരേയും അതിദരിദ്രരേയും ചേർത്ത് പിടിക്കുന്ന പാലിയേറ്റീവ് കെയർ പ്രവർത്തനം പൂർണ്ണമായും നിലച്ചിട്ട് മാസങ്ങളായതയാണ് ലഭിക്കുന്ന വിവരം . ജീവിതശൈലി രോഗങ്ങൾക്ക് സൗജന്യമായി നൽകിയിരുന്ന മരുന്നുകൾ യഥാസമയം ലഭ്യമാക്കുന്നില്ല. ഫാർമസിയിലും ലാബിലും യഥാക്രമം ജീവനക്കാരുടെ കുറവ് പൊതുജന ങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു . മുഖ്യമന്ത്രി ഉദ്ഘാടനം നടത്തിയ ആർദ്രം പദ്ധതി തുടങ്ങാൻ തെരഞ്ഞെടുക്കപ്പെട്ട ഒരു ആരോഗ്യ കേന്ദ്രത്തി നാണ് ഈ ദുരവസ്ഥ .

ബിജെപി സൗത്ത് ഏര്യാ പ്രസിഡന്റ് ഷാൻ മഠത്തിൽ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ ധർണ കർഷക മോർച്ച ജില്ലാ പ്രസിഡന്റ് മണമ്പൂർ ദിലീപ് ഉത്ഘാടനം നിർവഹിച്ച് സംസാരിച്ചു. പണമില്ല എന്ന പതിവുപല്ലവി അവസാനിപ്പിച്ച് സാധാരണക്കാരായ രോഗികളുടെ ഏക പാലിയേറ്റീവ് കെയർ യൂണിറ്റ് ആംബുലൻസിന്റെ പ്രവർത്തനംമുൾപ്പടെ പുനഃസ്ഥാപിക്കണ മെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ പാലിയേറ്റീവ് കെയർ ജീവനക്കാർക്ക് നാലു മാസത്തിലധികമായി ശമ്പള കുടിശ്ശിക വന്നതിനെത്തുടർന്ന് അവർ ജോലിക്ക് വരാതായി. അവരുടെ ശമ്പളകുടിശ്ശിക തീർക്കാതെ പുതിയ ജീവനക്കാരെ എടുക്കാൻ ശ്രമം നടത്തിയിരുന്നു വെന്നും , എന്നാൽ അവർക്കും ശമ്പളം കിട്ടില്ലെന്ന് മനസ്സിലാക്കിയ ഉദ്യോഗാർത്ഥികൾ തുടർന്ന് ജോലിക്ക് വന്നിരുന്നില്ല. അതാണ് പാലിയേറ്റീവ് കെയർ പ്രവർത്തനം നിലച്ചു പോകാൻ കാരണമെന്ന് ബിജെപി നാവായിക്കുളം മണ്ഡലം പ്രസിഡന്റ് പൈവേലിക്കോണം ബിജു ആരോപിച്ചു .മണ്ഡലം നേതാക്കളായ സബീൻ കണിമംഗലം, ഗോകുൽ സദാശിവൻ, പഞ്ചവടി മോഹനൻ, മോഹൻ സിങ്,സന്ദീപ്, ഏര്യാ ഭാരവാഹികളായ തോഫൽ ശിവരാമൻ, ജോയി, വിജയൻ കോവൂർ എന്നിവരും ജനപ്രതിനിധികളായ പ്രിയ,അനു,ഷീബ, ഉണ്ണികൃഷ്ണൻ എന്നിവരും സമരപരിപാടിക്ക് നേതൃത്വം നൽകി.
നിലവിലെ പാലിയേറ്റീവ് കെയർ ജീവനക്കാർക്ക് നാലു മാസത്തിലധികമായി ശമ്പള കുടിശ്ശിക വന്നതിനെത്തുടർന്ന് അവർ ജോലി മതിയാക്കുകയായിരുന്നു. അവരുടെ ശമ്പളകുടിശ്ശിക തീർക്കാതെ പുതിയ ജീവനക്കാരെ എടുക്കാൻ ശ്രമം നടത്തിയിരുന്നു വെന്നും , എന്നാൽ അവർക്കും ശമ്പളം കിട്ടില്ലെന്ന് മനസ്സിലാക്കിയ ഉദ്യോഗാർത്ഥികൾ തുടർന്ന് ജോലിക്ക് വന്നിരുന്നില്ല. അതാണ് പാലിയേറ്റീവ് കെയർ പ്രവർത്തനം നിലച്ചു പോകാൻ കാരണമെന്ന് ബിജെപി നാവായിക്കുളം മണ്ഡലം പ്രസിഡന്റ് പൈവേലിക്കോണം ബിജു ആരോപിച്ചു .മണ്ഡലം നേതാക്കളായ സബീൻ കണിമംഗലം, ഗോകുൽ സദാശിവൻ, പഞ്ചവടി മോഹനൻ, മോഹൻ സിങ്,സന്ദീപ്, ഏര്യാ ഭാരവാഹികളായ തോഫൽ ശിവരാമൻ, ജോയി, വിജയൻ കോവൂർ എന്നിവരും ജനപ്രതിനിധികളായ പ്രിയ,അനു,ഷീബ, ഉണ്ണികൃഷ്ണൻ എന്നിവരും സമരപരിപാടിക്ക് നേതൃത്വം നൽകി.



