Breaking News

ആറ്റിങ്ങൽ പാലസ് റോഡ് നാളെ മുതൽ അടച്ചിടും.

ആറ്റിങ്ങൽ: പാലസ് റോഡ് നാളെ മുതൽ അടച്ചിടും. ആറ്റിങ്ങൽ കിഴക്കേ നാലു മുക്ക് മുതൽ സ്വകാര്യ ബസ് സ്റ്റാൻഡ് വരെയാണ് ഓട നിർമ്മാണവുമായി ബന്ധപ്പെട്ട് 200 മീറ്റർ ദൂരം റോഡ് അടച്ചിടുന്നത്. പാലസ് റോഡിൽ സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം ഡ്രെയിനേജ് തകരാറിലായതിനെ തുടർന്ന് ഉളള വെള്ളക്കെട്ട് പരിഹരിക്കുന്ന തിനായി റോഡിന് കുറകെ പുതിയ ഓട നിർമ്മാണവുമായി ബന്ധപ്പെട്ടാണ് റോഡ് അടച്ചിടുന്നത്.

വെഞ്ഞാറമൂട് അയിലം ഭാഗത്തുനിന്ന് വന്ന് പാലസ് റോഡ് വഴി സ്വകാര്യ ബസ് സ്റ്റാൻഡിൽ പ്രവേശിച്ചിരുന്ന ബസുകൾ ദേശീയപാത വഴി ബസ്റ്റാൻഡിൽ പ്രവേശിക്കേണ്ടിവരും. റോഡ് അടച്ചിടുന്നത് മറ്റു സ്വകാര്യ ബസ് സർവീസുകളെ ബാധിക്കില്ല. എന്നാൽ പാലസ് റോഡിനെ ആശ്രയിക്കുന്ന മറ്റ് വാഹനങ്ങൾ നഗരസഭയ്ക്ക് എതിർ വശത്തുള്ള റോഡ് വഴിയോ കച്ചേരിനട വഴിയോ പാലസ് റോഡിലേക്ക് പ്രവേശിക്കേണ്ടിവരും. എന്നാൽ ചിറയിൻകീഴ് കടയ്ക്കാവൂർ ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾക്ക് കച്ചേരി നട വഴി മാത്രമേ പോകാൻ സാധിക്കു.

നഗരസഭയ്ക്ക് മുൻവശത്ത് പാലസ് റോഡിലേക്കും ദേശീയപാത യിലേക്കും പ്രവേശിക്കാനുള്ള റോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഇവിടെ പോലീസിനെ നിയോഗിക്കേണ്ടിവരും. റോഡ് ഭാഗികമായി അടച്ചിടേണ്ടി വരുന്നതിനാൽ എല്ലാ യാത്രക്കാരും വ്യാപാരി വ്യവസായികളും സഹകരിക്കണമെന്നും 14 ദിവസം കൊണ്ട് റോഡ് പണി പൂർത്തിയാക്കി റോഡ് യാത്രയ്ക്കായി തുറന്നു നൽകാൻ സാധിക്കുമെന്നും ആറ്റിങ്ങൽ പിഡബ്ല്യുഡി റോഡ് വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയർ രാജേഷ് പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *