Breaking News

ആറ്റിങ്ങലിൽ തെരുവ് നായ കുറുകെ ചാടി; ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്.

ആറ്റിങ്ങൽ: തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് പരിക്ക്. ആറ്റിങ്ങൽ നെല്ലിമൂട് കരിക്കാകുന്ന് ആര്യന്റെ വീട്ടിൽ എം. സുഗീഷ്(33) ആണ് അപകടത്തിൽ പരിക്കേറ്റത്. ആറ്റിങ്ങൽ -അയിലം റോഡിൽ വേലാക്കോണം ഗ്യാസ് ഏജൻസിക്ക് സമീപം ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിയോടുകൂടിയാണ് അപകടം നടന്നത്. മേഷ്തിരി പണിക്കാരനായ സുഗീഷ് പണി കഴിഞ്ഞ് ഇരുചക്ര വാഹനത്തിൽ വീട്ടിലേക്ക് പോകുന്ന വഴി തെരുവ് നായ വാഹനത്തിന് കുറുകെ ചാടുകയും തുടർന്ന് നിയന്ത്രണം വിട്ട വാഹനം അപകടത്തിൽ പെടുകയും ആയിരുന്നു.
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സുഗേഷിനെ ആറ്റിങ്ങൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ തലക്ക് പൊട്ടൽ സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Related posts

Leave a Reply

Your email address will not be published. Required fields are marked *