Breaking News

ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെയും നിയമ നിഷേധങ്ങൾക്കെതിരെ യും ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ആറ്റിങ്ങൽ ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി നഗരസഭ ചെയർപേഴ്സൺ അഡ്വ എസ്.കുമാരി ഉദ്ഘാടനം ചെയ്തു.

സ്കൂൾ എൻഎസ്എസ് യൂണിറ്റും ,ആഗോള മലയാളി സംഘടനയായ സൗണ്ട് ഓഫ് സിറ്റിസൺ ആറ്റിങ്ങൽ യൂണിറ്റും സംയുക്തമായാണ് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചത്. കടയ്ക്കാവൂർ പോലീസ് സ്റ്റേഷൻ എസ്.ഐ ജയപ്രകാശ് ബോധവൽക്കരണ ക്ലാസ് നയിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങളും നിയമങ്ങൾ നിഷേധിക്കാൻ ഉള്ളതല്ല പകരം അത് എങ്ങനെ പാലിക്കണമെന്നും ഉള്ള അവബോധം വിദ്യാർത്ഥികളിൽ

വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഇത്തരത്തിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരസഭ വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഗിരിജ, വാർഡ് കൗൺസിലർ ബിനു, സ്കൂൾ പ്രിൻസിപ്പൽ ഡോ.ഉദയകുമാരി, എച്ച്.എംഗീത കെ.എസ് പി.റ്റി.എ പ്രസിഡന്റ് പി.സന്തോഷ്, എസ്.എം.സി ചെയർമാൻ രതീഷ് നിരാല, സൗണ്ട് ഓഫ് സിറ്റിസൺ പ്രതിനിധികളായ സന്തോഷ് അയ്യർ, മനോജ് കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി ആറ്റിങ്ങൽ നഗരസഭ പരിധിയിലുള്ള സർക്കാർ മതിലുകൾ ശുചിത്വ സന്ദേശങ്ങളും ചിത്രങ്ങളും കൊണ്ട് മനോഹരമാക്കിയതിന് ആറ്റിങ്ങൽ നഗരസഭയ്ക്കും, ആറ്റിങ്ങൽ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിനും സന്തോഷ് അയ്യർ മൊമെന്റോ നൽകി ആദരിച്ചു

Related posts

Leave a Reply

Your email address will not be published. Required fields are marked *