Breaking News

ഭക്തമാതൃസഭയുടെ ആഭിമുഖ്യത്തില്‍ നവരാത്രി സംഗീതോത്സവം

വര്‍ക്കല: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഭക്തമാതൃസഭയുടെ ആഭിമുഖ്യത്തില്‍ വര്‍ക്കല ജനാര്‍ദ്ദന സ്വാമി ക്ഷേത്രത്തില്‍ നവരാത്രി സംഗീതോത്സവം ഒക്ടോബര്‍ 4ന് ആരംഭിക്കും. നവരാത്രി സംഗീതോത്സവ സമ്മേളനത്തിന്റെ ഉദ്ഘാടന കര്‍മ്മം വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് എം.ഡി ഡോ.ദിവ്യ.എസ്.അയ്യര്‍ ഐ.എ.എസ് നിര്‍വഹിക്കും. വര്‍ക്കല ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ടി.എസ്.ഷീബ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ നിലമേല്‍ എന്‍.എസ്.എസ് കോളേജ് മുന്‍ പ്രൊഫസര്‍ ഡോ.ബി.സുധാകരന്‍പിള്ള സ്വാഗതം പറയും. ക്ഷേത്രം മേല്‍ശാന്തി സത്യനാരായണന്‍ പോറ്റി ഭദ്രദീപം തെളിയിക്കും. വര്‍ക്കല നഗരസഭ കൗണ്‍സിലര്‍മാരായ അഡ്വ.ആര്‍.അനില്‍കുമാര്‍, അനു.കെ.എല്‍, അത്മീയ പ്രഭാഷകനായ ഡി.എസ്.മണി ചെമ്പൂര് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. ഭക്തമാതൃസഭ സെക്രട്ടറി സിന്ധു.എസ്.ബാബു കൃതജ്ഞത രേഖപ്പെടുത്തും. മാതൃസഭ ഭാരവാഹികല്‍ വര്‍ക്കല പ്രസ് ക്ലബ്ബില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

നവരാത്രി സംഗീതോത്സവത്തിന്റെ ഭാഗമായി ഒക്ടോബര്‍ 4ന് വൈകിട്ട് 5 മണിക്ക് കിഴക്കേ ഗോപുര നടയില്‍ ശിങ്കാരിമേളം, രാത്രി 7ന് ക്ലാസിക്കല്‍ ഡാന്‍സ്, 7.20ന് വയലിന്‍ കച്ചേരി, ന് രാത്രി 7 മണി മുതല്‍ സംഗീത സദസ്സ്, 6ന് വൈകിട്ട് 5.30 മണി മുതല്‍ സംഗീത സന്ധ്യ, രാത്രി 7 മണി മുതല്‍ വീണക്കച്ചേരി, 7ന് രാത്രി 7 മണി മുതല്‍ സംഗീത സദസ്സ്, 8ന് രാത്രി 7 മണി മുതല്‍ സംഗീത സദസ്സ്, 9ന് വൈകിട്ട് 5.30 മണി മുതല്‍ ക്ലാസിക്കല്‍ ഡാന്‍സ്, രാത്രി 7 മണി മുതല്‍ സംഗീത സദസ്സ്, 10ന് വൈകിട്ട് 5.30 മുതല്‍ ശാസ്ത്രീയ നൃത്തം, രാത്രി 7 മണി മുതല്‍ സംഗീത സദസ്സ്, 11ന് വൈകിട്ട് 5 മണി മുതല്‍ നൃത്തസന്ധ്യ, രാത്രി 7 മണി മുതല്‍ സംഗീത സദസ്സ്, 12ന് വൈകിട്ട് 5.30 മുതല്‍ കരോക്കെ ഭക്തി ഗാനമേള, രാത്രി 7 മണി മുതല്‍ വയലിന്‍ കച്ചേരി, രാത്രി 9 മണി മുതല്‍ ഗരുഡവാഹനത്തില്‍ എഴുന്നള്ളിപ്പ്, 13 ന് രാവിലെ 6 മണി മുതല്‍ സോപാന സംഗീതം, രാവിലെ 8 മണി മുതല്‍ സംഗീതാര്‍ച്ചന, വൈകിട്ട് 5.30 മുതല്‍ നൃത്തസന്ധ്യ, രാത്രി 7 മണി മുതല്‍ ഭക്തിഗാനാമൃതം എന്നിവ ഉണ്ടായിരിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *