Breaking News

ആറ്റിങ്ങല്‍ ഗവ.മോഡല്‍ വി.എച്ച്.എസ്.എസ് കലോത്സവം 25ന് ആരംഭിക്കും

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ഗവ.മോഡല്‍ വി.എച്ച്.എസ്.എസ് കലോത്സവം ഈ മാസം 25ന് ആരംഭിച്ച് 27ന് സമാപിക്കും. കേളീരവം എന്ന പേരിലാണ് കലോത്സവം സംഘടിപ്പിക്കുന്നത്. സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനം 25ന് രാവിലെ 9.30ന് ആറ്റിങ്ങല്‍ എം.പി അടൂര്‍ പ്രകാശ് നിര്‍വഹിക്കും. പി.ടി.എ പ്രസിഡന്റ് സന്തോഷ്.എസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രിന്‍സിപ്പല്‍-ഇന്‍-ചാര്‍ജ്ജ് ഡോ.ബിനു.എസ് സ്വാഗതം പറയും. ആറ്റിങ്ങല്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ജി.തുളസീധരന്‍പിള്ള മുഖ്യപ്രഭാഷണം നടത്തും. കലോത്സവം കണ്‍വീനര്‍ സൗമ്യ.എല്‍ കൃതജ്ഞത രേഖപ്പെടുത്തും.

സമാപന സമ്മേളനവും പ്രതിഭാ സംഗമവും 27ന് ഉച്ചയ്ക്ക് 2 മണിക്ക് സംസ്ഥാന ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങല്‍ എം.എല്‍.എ ഒ.എസ്.അംബിക അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് സന്തോഷ്.എസ് സ്വാഗതം പറയും. പ്രിന്‍സിപ്പല്‍-ഇന്‍-ചാര്‍ജ്ജ് ഡോ.ബിനു.എസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ആര്‍.രാമു മുഖ്യാതിഥിയായി പങ്കെടുക്കും. ആറ്റിങ്ങല്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ്.കുമാരി ചടങ്ങില്‍ പങ്കെടുക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *