Breaking News

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ നാവായിക്കുളത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ കൂട്ടായ്മ

കല്ലമ്പലം: കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ നാവായിക്കുളത്ത് കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. നാവായിക്കുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തിലാണ് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജി വെക്കുക, രാഷ്ട്രീയ ലാഭത്തിനായി തൃശൂര്‍ പൂരം കലക്കിയ ഗൂഢാലോചനക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുക, ആഭ്യന്തര വകുപ്പിന്റെ ക്രിമിനല്‍വല്‍കരണം അവസാനിപ്പിക്കുക. എന്നീ ആവശ്യങ്ങളും വയനാട് ദുരിതാശ്വാസ ഫണ്ട് തിരിമറി ഉള്‍പ്പെടെയുള്ള വിഷയങ്ങളും ഉന്നയിച്ച് കല്ലമ്പലം ജംഗ്ഷനില്‍ നടത്തിയ പ്രതിഷേധ കൂട്ടായ്മ കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗവും മുന്‍ എം.എല്‍.എയുമായ വര്‍ക്കല കഹാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അനീഷ് നാവായിക്കുളം അധ്യക്ഷത വഹിച്ചു.

ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പി.വിജയന്‍, അഡ്വ.ഇ.റിഹാസ്, മുന്‍ ബ്ലോക്ക് പ്രസിഡന്റുമാരായ അഡ്വ.എംഎം.താഹ, അഡ്വ.ചെമ്മരുതി ജയപ്രകാശ്, എന്‍.എസ്.യു നാഷണല്‍ കോര്‍ഡിനേറ്റര്‍ നബീല്‍ കല്ലമ്പലം, യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രടറി എ.ജെ.ജിഹാദ്, യൂത്ത് കോണ്‍ഗ്രസ്സ് ജില്ല ജനറല്‍ സെക്രടറി അഫ്‌സല്‍.എസ്.ആര്‍, മണ്ഡലം പ്രസിഡന്റുമാരായ പി ജ്യോതിലാല്‍, സുനില്‍ ശ്രീധരന്‍, അജിത് കുമാര്‍, എ.ഹസീന, എ.എം.ഫാരി, എം.താജുദീന്‍, മുന്‍ മണ്ഡലം പ്രസിഡന്റുമാരായ എന്‍.ഗോപാലകൃഷ്ണന്‍ നായര്‍, കെ.ആര്‍.നാസര്‍, സഞ്ചയന്‍, ഇക്ബാല്‍, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരായ മുഹമ്മദ് ഫൈസി, മഖ്തും, ശ്യം ജി നായര്‍, ബ്ലോക്ക് ഭാരവാഹികള്‍ എം.എസ്.അരുണ്‍, ഷെറിന്‍, മുഹമ്മദ് ഇര്‍ഷാദ്, എ.ആര്‍.ഷൂജ, ഷിബിലി, സുനില്‍ സോമന്‍, സത്യദാസ്, വിനോദ് പള്ളത്തില്‍, എ.എ.കലാം, ഉദയകുമാര്‍, അഡ്വ.വിനോദ്, മഹിളാ കോണ്‍ഗ്രസ് ജില്ല ഭാരവാഹികളായ സന്ധ്യ.എസ്, സുഗന്തി.പി, മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സന്ധ്യ.സി, പ്രവാസി കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് നാസറുദീന്‍ പഞ്ചായത്ത് അംഗങ്ങളായ ജയലക്ഷമി, ഹസീന, റീന ഫസല്‍, സിമി സതീഷ്, സുജീന മഖ്തും, ശ്രീലത, സിന്ധു, മുബാറക്, ഗീത നളന്‍, യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ വിനോദ് വെട്ടിയറ, ഷെമീര്‍, സിദ്ധീഖ്, റോബിന്‍, മഹിള കോണ്‍ഗ്രസ്സ് ഭാരവാഹികളായ സുധീന, ഹക്കീന, ഷാഹിന, സബീന, സുപ്രഭ, എന്നിവര്‍ പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *