Breaking News

മൈസൂരുവില്‍ മലയാളി യുവാവ് ഫ്‌ലാറ്റില്‍നിന്ന് വീണ് മരിച്ചു

ബെംഗളൂരു: മൈസൂരുവില്‍ മലയാളി യുവാവ് ഫ്‌ലാറ്റില്‍നിന്ന് വീണ് മരിച്ചു. തിരൂര്‍ മംഗലം വളപ്പില്‍ മേപ്പറമ്പത്ത് മുജീബ് റഹ്‌മാന്‍-സുലൈഖ ദമ്പതികളുടെ മകന്‍ റബിന്‍ ഷാ മുസവ്വിര്‍ (25) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ആയിരുന്നു സംഭവം. ശാന്തിനഗറിലെ സുഹൃത്തിന്റെ ഫ്‌ലാറ്റിലെ ടെറസില്‍ സംസാരിച്ചു നില്‍ക്കവേ അബദ്ധത്തില്‍ തെന്നി താഴേക്ക് വീഴുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നാം നിലയിലെ ടെറസില്‍ സംസാരിച്ച ശേഷം റൂമിലേക്ക് മടങ്ങാന്‍ എഴുന്നേല്‍ക്കുന്നതിനിടെ കാല്‍തെന്നി ടെറസില്‍ നിന്ന് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ രണ്ട് മണിയോടെ ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.

താഴേക്ക് പതിക്കുന്നതിനിടെ രണ്ടാം നിലയിലെ വാട്ടര്‍ ടാങ്കില്‍ തലയിടിച്ചതാണ് പരിക്ക് ഗുരുതരമാക്കിയത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റും സി.എം.എ പരിശീലകനുമാണ് റബിന്‍ ഷാ. ബംഗളൂരുവില്‍ പരിശീലനം നല്‍കാനായാണ് സുഹൃത്തായ അഫ്‌ലഹിനൊപ്പം ശനിയാഴ്ച നാട്ടില്‍ നിന്ന് ബൈക്കില്‍ പുറപ്പെട്ടത്. നേരം വൈകിയതോടെ മൈസൂരുവിലെ സുഹൃത്തിന്റെ ഫ്‌ലാറ്റില്‍ തങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. പിതാവ് വി.എം.മുജീബ് റഹ്‌മാന്‍ പടിഞ്ഞാറെക്കര ജി.യു.പി സ്‌കൂള്‍ പ്രഥമാധ്യാപകനാണ്. മാതാവ് അക്ഷയകേന്ദ്രം ജീവനക്കാരിയായ സുലൈഖ.

Related posts

Leave a Reply

Your email address will not be published. Required fields are marked *