Breaking News

കൊടുംക്രൂരത; ആറ്റിങ്ങലില്‍ വയോധികയെ ഇടിച്ചിട്ട ശേഷം ബസ് കയറിയിറങ്ങി

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ കൊടുംക്രൂരത. റോഡ് മുറിച്ചുകടന്ന വയോധികയെ ഇടിച്ചിട്ട ശേഷം ഇരുകാലുകളിലൂടെയും ബസ് കയറിയിറങ്ങി. വര്‍ക്കല പുന്നമൂട് സ്വദേശി മറിയാമ്മ(73)യാണ് അപകടത്തില്‍പെട്ടത്. ഇന്ന് രാവിലെ 7.10 നാണ് മനസാക്ഷിയെ ഞെട്ടിച്ച സംഭവം നടന്നത്. പാറശ്ശാലയില്‍ നിന്ന് വര്‍ക്കല പുന്നമൂട്ടിലേക്ക് പോകാനായി ആറ്റിങ്ങലില്‍ എത്തി റോഡ് മുറിച്ച് കടക്കവെയാണ് അമിത വേഗത്തില്‍ എത്തിയ സ്വകാര്യ ബസ് മറിയാമ്മയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

നാട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് ബസ് പിന്നോട്ട് എടുക്കുകയായിരുന്നു. അപകടത്തില്‍ വയോധികയുടെ ഇരുകാലുകളും ചതഞ്ഞരഞ്ഞ നിലയിലാണ്. അപകടത്തില്‍പ്പെട്ട മറിയാമയെ 108 ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സ്വകാര്യ ബസ് ജീവനക്കാരുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *