Breaking News

സിദ്ധ-വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ സിദ്ധ-വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കേരള സര്‍ക്കാരിന്റെ നാലാം നൂറ് ദിനകര്‍മ്മ പരിപാടിയുടെ ഭാഗമായാണ് നാഷണല്‍ ആയുഷ് മിഷന്റെ നേതൃത്വത്തില്‍ അവനവഞ്ചേരി ഗവ: സിദ്ധ ഡിസ്‌പെന്‍സറിയും പൂജപ്പുര സിദ്ധ പ്രാദേശിക ഗവേഷണ സ്ഥാപനവും സംയുക്തമായാണ് സിദ്ധ- വയോജന മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. 60 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. പാര്‍വ്വതീപുരം ഗ്രാമസമുദായ ഭജനമഠത്തില്‍ നടന്ന മെഡിക്കല്‍ ക്യാമ്പ് നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു.

നഗരസഭ വൈസ് ചെയര്‍മാന്‍ തുളസീധരന്‍പിള്ള അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ്യാ സുധീര്‍ സ്വാഗതം ആശംസിച്ചു. ഗവ: സിദ്ധ ഡിസ്‌പെന്‍സറി അവനവഞ്ചേരി സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ വി.ബി. വിജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി.വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ.എസ്, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അവനവഞ്ചേരി രാജു, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗിരിജ.എസ്, കൗണ്‍സിലര്‍മാരായ നിതിന്‍ വി.എസ്, ശങ്കര്‍.ജി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ഡോ.എസ്.നടരാജന്‍ കൃതഞ്ഞത രേഖപ്പെടുത്തി.

Related posts

Leave a Reply

Your email address will not be published. Required fields are marked *