Breaking News

ഓണക്കാലത്ത് അളവ് കുറയ്ക്കരുത്; പരിശോധനയുമായി ലീഗല്‍ മെട്രോളജി വകുപ്പ്

തിരുവനനന്തപുരം: ഓണക്കാല വിപണിയില്‍ കര്‍ശന ഇടപെടലുമായി ലീഗല്‍ മെട്രോളജി വകുപ്പ്. ജില്ലയില്‍ ഓണ വിപണിയിലെ അളവ് തൂക്ക ക്രമക്കേടുകള്‍ പൂര്‍ണമായും ഒഴിവാക്കുന്നതിന് ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധനകള്‍ വര്‍ധിപ്പിക്കുന്നു. അളവിലും തൂക്കത്തിലും ഉള്ള വെട്ടിപ്പ്, യഥാസമയം പുനഃപരിശോധന നടത്തി കൃത്യത ഉറപ്പുവരുത്താത്ത അളവ് തൂക്ക ഉപകരണങ്ങള്‍ ഉപയോഗിച്ചുള്ള വ്യാപാരം, നിര്‍ബന്ധിതമായ പ്രഖ്യാപനങ്ങള്‍ ഇല്ലാതെയുള്ള പാക്കറ്റ് ഉത്പന്നങ്ങളുടെ വില്പന എന്നിവ കണ്ടെത്തുന്നതിന് ഡെപ്യൂട്ടി കണ്‍ട്രോളര്‍മാരുടെ നേതൃത്വത്തില്‍ രണ്ട് സ്‌ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ അഞ്ചിന് ആരംഭിച്ച പരിശോധന സെപ്റ്റംബര്‍ 14 വരെ തുടരും. ജില്ലയിലെ പെട്രോള്‍ പമ്പുകള്‍, ഗ്യാസ് ഏജന്‍സികള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഇലക്ട്രിക് ഇലക്ട്രോണിക് ഉത്പന്ന വ്യാപാര സ്ഥാപനങ്ങള്‍, ടെക്സ്‌റ്റൈലുകള്‍, പഴം-പച്ചക്കറി മാര്‍ക്കറ്റുകള്‍ തുടങ്ങി എല്ലാ വ്യാപാരസ്ഥാപനങ്ങളിലും വ്യാപകമായ പരിശോധന ഊര്‍ജ്ജിതപ്പെടുത്തും. പെട്രോള്‍ പമ്പുകളില്‍ വിതരണം ചെയ്യുന്ന ഇന്ധനത്തിന്റെ അളവില്‍ സംശയമുണ്ടെങ്കില്‍ അവിടെ സൂക്ഷിച്ചിരിക്കുന്ന മുദ്ര ചെയ്ത 5 ലിറ്ററിന്റെ പാത്രം ഉപയോഗിച്ച് പരിശോധിച്ചു ബോധ്യപ്പെടാവുന്നതാണെന്നും പാചകവാതക വിതരണ വാഹനങ്ങളില്‍ സൂക്ഷിച്ചിരിക്കുന്ന ത്രാസ് ഉപയോഗിച്ച് സിലിണ്ടറിന്റെ തൂക്കം ബോധ്യപ്പെടാവുന്നതാണെന്നും ലീഗല്‍ മെട്രോളജി വകുപ്പ് അറിയിച്ചു.

ഉപഭോക്താക്കള്‍ക്ക് പരാതികള്‍ ലീഗല്‍ മെട്രോളജി വകുപ്പിനെ അറിയിക്കാവുന്നതാണെന്ന് ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. ഡെപ്യൂട്ടി കണ്‍ട്രോളര്‍: 8381698011, 8381698020; ഫ്ളയിങ് സ്‌ക്വാഡ് ഇന്‍സ്പെക്ടര്‍: 9188525701; അസിസ്റ്റന്റ് കണ്‍ട്രോളര്‍: 8381698012; ഇന്‍സ്പെക്ടര്‍-തിരുവനന്തപുരം: 8381698013; ആറ്റിങ്ങല്‍: 8381698015; വര്‍ക്കല: 9400064080, നെടുമങ്ങാട്: 8381698016, നെയ്യാറ്റിന്‍കര: 8381698017, 8381698018, കാട്ടാക്കട: 9400064081.

Related posts

Leave a Reply

Your email address will not be published. Required fields are marked *