

നാവായിക്കുളം: വ്യത്യസ്ത പരിപാടികളോടെ കര്‍ഷകദിനം ആചരിച്ച് ഇരുപത്തിയെട്ടാം മൈല്‍ വാര്‍ഡ്. കര്‍ഷക ദിനത്തില്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കര്‍ഷകരെ ആദരിക്കല്‍, പുതിയ കൃഷിയ്ക്ക് തുടക്കം കുറിക്കല്‍, വിളവെടുപ്പ് തുടങ്ങിയ വിവിധ പരിപാടികളോടെയാണ് ഇരുപത്തിയെട്ടാം മൈല്‍ വാര്‍ഡില്‍ കര്‍ഷകദിനം ആചരിച്ചത്. കാര്‍ഷിക മേഖലയ്ക്ക് സമഗ്ര സംഭാവന നല്‍കിയ തുളസീധര കുറുപ്പ്, മുതിര്‍ന്ന കര്‍ഷകന്‍ ഗോപിനാഥന്‍ പിള്ള, വനിത കര്‍ഷക രാജി, ക്ഷീര കര്‍ഷക സുജാത, എസ്.സി കര്‍ഷകന്‍ ഗോപി എന്നിവരെയാണ് കര്‍ഷദിനത്തില്‍ ആദരിച്ചത്.




പച്ചക്കറി കൃഷിയുടെ വിളവെടുപ്പിനൊപ്പം കൃഷി കൂട്ടങ്ങളുടെ നേതൃത്വത്തില്‍ പുതിയ കൃഷിക്ക് തുടക്കം കുറിക്കുകയും ചെയ്തു. നാവായിക്കുളം കൃഷി ഓഫീസര്‍ രമ്യ ചന്ദ്രന്‍, കര്‍ഷക മോര്‍ച്ച ജില്ല പ്രസിഡന്റ് മണമ്പൂര്‍ ദിലീപ്, വാര്‍ഡ് മെമ്പര്‍ പൈവേലിക്കോണം ബിജു, നാവായിക്കുളം അസിസ്റ്റന്റ് കൃഷി ഓഫീസര്‍ പ്രമോദ്, മുന്‍ മെമ്പര്‍ യമുന ബിജു, സി.ഡി.എസ് പത്മ രാമചന്ദ്രന്‍, കര്‍ഷക പ്രതിനിധികളായ വിനോദ്, സെമീന, പ്രവീണ്‍ കുമാര്‍, സുദേവന്‍.വീണ, സുരേഷ്എ ന്നിവരും പരിപാടിയില്‍ പങ്കെടുത്തു.


