Breaking News

ജമ്മു കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു പാക്കിസ്ഥാന്‍ ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ കുപ്വാരയില്‍ നിയന്ത്രണ രേഖയ്ക്കു സമീപം വീണ്ടും ഇന്ത്യ-പാക് ഏറ്റുമുട്ടല്‍. ഒരു പാക്കിസ്ഥാന്‍ ഭീകരനെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഒരു ഇന്ത്യന്‍ സൈനികന് വീരമൃത്യു സംഭവിച്ചു. ഏറ്റുമുട്ടലില്‍ ഒരു മേജര്‍ അടക്കം അഞ്ച് ഇന്ത്യന്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു. കുപ്വാരയില്‍ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ജമ്മു കശ്മീരിലാകെ നിരവധി സൈനികരാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ വീരചരമം പ്രാപിച്ചത്.

ശനിയാഴ്ച പുലര്‍ച്ചെ 2.30നാണു കുപ്വാരയിലെ മച്ചില്‍ സെക്ടറിലെ നിയന്ത്രണരേഖയിലെ കംകാരി പോസ്റ്റിന് സമീപം തീവ്രവാദികളെന്നു സംശയിക്കുന്നവരുടെ നീക്കം സൈന്യം കണ്ടെത്തിയത്. കീഴടങ്ങാന്‍ സൈന്യം മുന്നറിയിപ്പു നല്‍കിയെങ്കിലും ഇവര്‍ സൈനികര്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. രാവിലെ ആരംഭിച്ച ഏറ്റുമുട്ടല്‍ ഇപ്പോഴും മേഖലയില്‍ പുരോഗമിക്കുകയാണ്. പരുക്കേറ്റ സൈനികരെ ശ്രീനഗറിലെ ആശുപത്രിയിലേക്ക് മാറ്റിയതായി സൈന്യം എക്സിലൂടെ അറിയിച്ചു. കാര്‍ഗില്‍ വിജയ് ദിവസത്തില്‍ പാക്കിസ്ഥാന് ശക്തമായ ഭാഷയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി താക്കീതു നല്‍കിയതിനു പിന്നാലെയാണ് അതിര്‍ത്തി മേഖലയില്‍ വീണ്ടും ഏറ്റുമുട്ടലുണ്ടായത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *