

ആറ്റിങ്ങല്‍: ജീവകാരുണ്യ രംഗത്ത് സാധാരണക്കാരായ രോഗികള്‍ക്ക് ആശ്വാസമേകാന്‍ ഡി.വൈ.എഫ്.ഐ ആറ്റിങ്ങല്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആംബുലന്‍സ് സര്‍വീസ് പുനരാരംഭിച്ചു. 24 മണിക്കൂറും ആംബുലന്‍സിന്റെ സേവനം ലഭ്യമാണ്. ഓക്സിജന്‍ സൗകര്യമുള്ള ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും, ആര്.സി.സിയിലേക്കും സാധാരണക്കാരായ രോഗികള്‍ക്ക് സൗജന്യ നിരക്കില്‍ ആംബുലന്‍സ് സേവനം ലഭ്യമാണ്. ചെക്കപ്പ് യാത്രകള്‍ക്കും കുറഞ്ഞ നിരക്കില്‍ സര്‍വീസ് ലഭ്യമാക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍: 7510810897, 7994894599, 9526528508.





