

വര്‍ക്കല: വര്‍ക്കല ചെറുന്നിയൂരില്‍ യുവാവിനെ ആക്രമിച്ച് മാരകമായി പരിക്കേല്‍പിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ചെറുന്നിയൂര്‍ അംബദ്കര്‍ കോളനി നിവാസികളായ ഷിബു, ഷഹീര്‍ എന്നിവരാണ് അറസ്റ്റിലായത്. അംബദ്കര്‍ കോളനി നിവാസികളായ മനീഷ്(28) എന്ന യുവാവിനെയാണ് പ്രതികള്‍ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പിച്ചത്. കേസിലെ രണ്ടാം പ്രതിയായ ഷഹീറിന്റെ ഭാര്യ മനീഷിനെ അനാവശ്യം പറയുകയും ഇത് മനീഷ് ചോദ്യം ചെയ്തതുമാണ് പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 3 മണിയോടെ ഷഹീനും സുഹൃത്ത് ഷിബവും ചേര്‍ന്ന് വടശ്ശേരിക്കോണം സീതക്കടയുടെ മുന്നില്‍വച്ച് മനീഷിനുനേരെ ആക്രമണം നടത്തുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തില്‍ മനീഷിന്റെ ചെവിക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.







