

തിരുവനന്തപുരം: ഫസ്റ്റ് കേരള ബറ്റാലിയന് ഗേള്‍സ് എന്‍സിസിയുടെ വാര്‍ഷിക പരിശീലന ക്യാമ്പ് തിരുവനന്തപുരത്തെ കോട്ടണ്‍ ഹില്‍ സ്കൂളില്‍ ആരംഭിച്ചു. തിരുവനന്തപുരത്തെ 16 സ്കൂളുകളില്‍ നിന്നും 04 കോളേജുകളില്‍ നിന്നുമായി 600 കേഡറ്റുകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. മേയ് 12 ആരംഭിച്ച ക്യാമ്പ് 21 ന് അവസാനിക്കും. ഡി.ജി.എന്‍.സി.സി നിര്‍ദേശിച്ചിട്ടുള്ള കേഡറ്റുകളുടെ സമഗ്രമായ വികസനമാണ് ക്യാമ്പിന്റെ പ്രധാന ലക്ഷ്യം. കേഡറ്റുകളുടെ സ്വഭാവം, ധൈര്യം, അച്ചടക്കം, നേതൃത്വം, മതേതര വീക്ഷണം, സാഹസികതയുടെ പ്രസരിപ്പ് എന്നീ ഗുണങ്ങള്‍ വളര്‍ത്തിയെടുക്കുവാനും യുവാക്കള്‍ക്കിടയില്‍ നിസ്വാര്‍ത്ഥ സേവനത്തിന്റെ ആദര്‍ശങ്ങള്‍ വളര്‍ത്തിയെടുക്കാനും അവരെ ഉപയോഗപ്രദമായ പൗരന്മാരാക്കാനും ക്യാമ്പ് മികച്ച അവസരമാണ് ഒരുക്കുന്നത്. ക്യാമ്പ് കമാന്‍ഡന്റ് ആയ 1കേരള ഗേള്‍സ് കമാന്‍ഡിങ് ഓഫീസറിന്റെ ഉദ്ഘാടന പ്രസംഗത്തോടെ ക്യാമ്പിന് തുടക്കമായി.








