Breaking News

ആറ്റിങ്ങല്‍ താലൂക്ക് ആശുപത്രിയിലെ ശൗചാലയങ്ങള്‍ ഉപയോഗശൂന്യം: വലഞ്ഞ് കിടപ്പ് രോഗികളും കൂട്ടിരിപ്പുകാരും

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയിലെ ശൗചാലയങ്ങള്‍ ഉപയോഗശൂന്യമായതോടെ വലഞ്ഞ് കിടപ്പ് രോഗികളും കൂട്ടിരിപ്പുകാരും. പുരുഷന്മാരുടെ വാര്‍ഡില്‍ നാല് ശൗചാലയങ്ങള്‍ ഉള്ളതില്‍ മൂന്നും തകര്‍ന്ന് ഉപയോഗശൂന്യമായ അവസ്ഥയിലാണ്. സ്ത്രീകളുടെ വാര്‍ഡില്‍ മൂന്ന് ശൗചാലയങ്ങള്‍ ഉള്ളതില്‍ ഒരെണ്ണം പൂര്‍ണ്ണമായും ഉപയോഗശൂന്യമാണ്. രണ്ടെണ്ണം ഉപയോഗിക്കുന്നുണ്ടെങ്കിലും യാതൊരു വൃത്തിയുമില്ലാത്ത അവസ്ഥയാണ്. വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് ഉപയോഗിക്കുന്നുവെന്നാണ് രോഗികളും കൂട്ടിരിപ്പുകാരും പറയുന്നത്.

ഈ ശൗചാലയങ്ങള്‍ ഉപയോഗശൂന്യമായിട്ട് മാസങ്ങള്‍ ഏറെയായി എന്നതാണ് വസ്തുത. ആശുപത്രി അധികൃതര്‍ ഇക്കാര്യത്തില്‍ കടുത്ത അനാസ്ഥയും നിസ്സംഗതയുമാണ് കാണിക്കുന്നതെന്നും രോഗികളും കൂട്ടിരിപ്പുകാരും ആരോപിക്കുന്നു. പുരുഷന്മാരുടെ വാര്‍ഡില്‍ ഉപയോഗയോഗ്യമായ ശൗചാലയത്തിന് മുന്നില്‍ നീണ്ട ക്യൂവാണ്. വേറെ നിവൃത്തിയില്ലാതെ പുരുഷന്മാര്‍ സ്ത്രീകളുടെ വാര്‍ഡിലെ ശൗചാലയം ഉപയോഗിക്കേണ്ടി വരുന്നത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുണ്ടെന്നും രോഗികള്‍ പരാതിപ്പെടുന്നു. പ്രാഥമിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് രോഗികളുടെ ഭാഗത്തുനിന്ന് ഉയരുന്നത്.

ആംബുലന്‍സ് ഷെഡിന് സമീപത്തുള്ള രണ്ട് ശൗചാലയങ്ങളുടെ ഡോര്‍ തകര്‍ന്നിരിക്കുന്നതിനാല്‍ ആശുപത്രിയില്‍ എത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മറ്റ് രോഗികള്‍ക്കും അവ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. എന്നാല്‍ ഓഫീസിന് സമീപത്തുള്ള ശൗചാലത്തില്‍ രാത്രികാലങ്ങളില്‍ പോകണം എങ്കില്‍ രോഗിയും കൂട്ടിരിപ്പുകാരും കൈയില്‍ ടോര്‍ച്ച് കരുതേണ്ട അവസ്ഥയാണ്. ആശുപത്രി ജീവനക്കാരില്‍ ഏറിയപങ്കും സ്ത്രീകളാണ്. ഇത്തരം വിഷയങ്ങള്‍ ഏറെ ബാധിക്കുന്നതും സ്ത്രീ സമൂഹത്തിനാണ്. ഈ വിഷയത്തില്‍ അവര്‍ക്ക് പ്രതിഷേധം ഉണ്ടെങ്കിലും അധികാരികള്‍ക്ക് നേരെ വിരല്‍ ചൂണ്ടുമ്പോള്‍ അത് ജോലിയെ ബാധിക്കുമോ എന്ന ഭയത്തില്‍ എല്ലാം ഉള്ളില്‍ ഒതുക്കി ശരിക്കും മാലാഖമാര്‍ ആവുകയാണ്അവരും.

Related posts

Leave a Reply

Your email address will not be published. Required fields are marked *