Breaking News

മദ്രസകളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു

വര്‍ക്കല: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് (എസ്.കെ.ഐ.എം.വി.ബി) സിലബസ് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന പാലച്ചിറ കേന്ദ്ര ജമാ-അത്തിന് കീഴിലുള്ള മദ്രസകളിലും, വടശ്ശേരിക്കോണം ഹിദായത്തുല്‍ ഇസ്ലാം മദ്രസയിലും 2024-25 അധ്യായന വര്‍ഷത്തെ മദ്രസ പ്രവേശനോത്സവം സംഘടിപ്പിച്ചു. പാലച്ചിറ കേന്ദ്ര ജമാ-അത്തിന് കീഴിലുള്ള ഇസ്സത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന പ്രവേശനോത്സവം ചീഫ് ഇമാം സിദ്ദിഖ് മന്നാനി ഉദ്ഘാടനം ചെയ്തു. പാലച്ചിറ കേന്ദ്ര ജമാ-അത്ത് കമ്മിറ്റി പ്രസിഡന്റ് ഇ.എന്‍ താജുദ്ദീന്‍ അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഇമാം സലീം ബാഖവി ഖിറാഅത്ത് നടത്തി.

ജമാഅത്ത് സെക്രട്ടറി ഇ.ഷിഹാബുദ്ദീന്‍, വൈസ് പ്രസിഡന്റ് എം. നസീമുദ്ദീന്‍, ജോയിന്റ് സെക്രട്ടറി മുഹമ്മദ് റാഫി, ട്രഷറര്‍ എം. തന്‍സീല്‍, കമ്മിറ്റി അംഗങ്ങളായ എ.ഉബൈദ്, മുഹമ്മദ് റിയാസ്. എച്ച്,അബ്ദുല്‍കലാം, മുഹമ്മദ് ബുഖാരി എന്നിവര്‍ സംസാരിച്ചു. പാലച്ചിറ ടൗണ്‍ ജുമാ മസ്ജിദ് മദ്രസയില്‍ നടന്ന പ്രവേശനോത്സവം ഇമാം മുഹമ്മദ് റിഷാദ് മന്നാനിയും, നരിക്കല്‍ മുക്ക് തൈക്കാവ് മദ്രസയില്‍ നടന്ന പ്രവേശന ആഘോഷം മുഹമ്മദ് ഷിബിലി മൗലവിയും ഉദ്ഘാടനം ചെയ്തു. വടശ്ശേരിക്കോണം ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന പ്രവേശനോത്സവം വടശ്ശേരിക്കോണം ജുമാ മസ്ജിദ് ചീഫ് ഇമാം നൗഫല്‍ ബാഖവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് എച്ച്. അബ്ദുല്‍ റഹീം അധ്യക്ഷത വഹിച്ചു.

കമ്മിറ്റി സെക്രട്ടറി എച്ച്. അഹമ്മദ് ഹുസൈന്‍, അസിസ്റ്റന്റ് ഇമാംമാരായ ഷഫീഖ് മന്നാനി, താമിര്‍ വാഫി, എന്നിവര്‍ സംസാരിച്ചു. ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ എ ഷറഫുദ്ദീന്‍, നസീറുദ്ദീന്‍, സലീം പിലിയം, എം.അഷറഫ്, റഹീമുദ്ദീന്‍, ജഹാംഗീര്‍ എം, ഷിനാസ്.എസ് എന്നിവര്‍ നേതൃത്വം നല്‍കി. വടശ്ശേരിക്കോണം ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ സിലബസ്സ് പ്രകാരം കെ.ജി ക്ലാസ്സുകള്‍ മുതല്‍ പ്ലസ് ടു വരെയും, പാലച്ചിറ ഇസ്സത്തുല്‍ ഇസ്ലാം മദ്രസയില്‍ ഒന്നാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയും 2024-25 അധ്യായന വര്‍ഷത്തെ മദ്രസ പ്രവേശനം മെയ് 31 വരെ ഉണ്ടാകുമെന്ന് മദ്രസ കമ്മിറ്റി ഭാരവാഹികള്‍അറിയിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *