Breaking News

ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണം: മാര്‍ തോമസ് തറയില്‍

തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണമെന്ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ തോമസ് തറയില്‍. ന്യൂനപക്ഷ വിഭാഗത്തില്‍ ഉള്‍പ്പെട്ട ജനങ്ങള്‍ക്കും രാജ്യത്ത് ഭയമില്ലാതെ ജീവിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പ് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ദു:ഖ വെള്ളി സന്ദേശത്തിലാണ് മാര്‍ തോമസ് തറയിലിന്റെ പരാമര്‍ശം. ഒരു മനുഷ്യനെങ്കിലും രാജ്യത്ത് ഭയപ്പെട്ടു ജീവിക്കുകയാണെങ്കില്‍ അത് രാജ്യത്തിന്റെ പരാജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അവിടെയാണ് നമുക്ക് ടാഗോറിനെപ്പോലെ പ്രാര്‍ത്ഥിക്കേണ്ടത്. എവിടെ മനസ് നിര്‍ഭയത്വത്തോട് കൂടിയായിരിക്കാന്‍ ആഗ്രഹിക്കുന്നുവോ ആ സ്വാതന്ത്ര്യത്തിന്റെ സ്വര്‍ഗത്തിലേക്ക് എന്നെ നയിക്കണമേയെന്ന്. അത്തരത്തിലൊരു പ്രാര്‍ത്ഥന വളരെ ഫലപ്രദമായി പ്രാര്‍ത്ഥിക്കേണ്ട ഒരു സമയം കൂടിയാണിത്. നമ്മെ പല രീതിയില്‍ ഭയപ്പെടുത്തുന്ന ശക്തികള്‍ നമുക്ക് ചുറ്റുമുണ്ട്. സത്യത്തിന് സാക്ഷ്യം വഹിച്ചാല്‍ അതിന് പല പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന നിലയില്‍ ഭീഷണികളുടെ സ്വരങ്ങള്‍ പല സ്ഥലങ്ങളില്‍ നിന്നും ഉയരുമ്പോള്‍ ധീരതയുടേയും സത്യത്തിന്റേയും സാക്ഷ്യമായി മാറുവാന്‍ നമ്മള്‍ വിളിക്കപ്പെടുകയാാണ് ഈ കുരിശിന്റെ വഴിയിലൂടെ. മതത്തിന്റെയും വര്‍ഗ്ഗത്തിന്റെയും പേരില്‍ ജനങ്ങളെ ഭയപ്പെടുത്തുന്ന ശക്തികളോട് ജാഗ്രത വേണം. കുരിശ് സാഹോദര്യത്തിന്റെ ശക്തിയാണ്. അതിനെ പരാജയപ്പെടുത്താന്‍ നോക്കിയാല്‍ നടക്കില്ല-മാര്‍ തോമസ് തറയില്‍ പറഞ്ഞു.

Related posts

Leave a Reply

Your email address will not be published. Required fields are marked *