

ദില്ലി: തെരഞ്ഞെടുപ്പ് സമയത്തെ അന്വേഷണ ഏജന്‍സികളുടെ റെയ്ഡിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കുന്നു. പ്രതിപക്ഷ കക്ഷികളുടെ നേതാക്കളെ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് വേട്ടയാടുന്നുവെന്ന ഇന്ത്യ സഖ്യത്തിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്ക് ഒരുങ്ങുന്നത്. കേന്ദ്ര സര്‍ക്കാരിനും അന്വേഷണ ഏജന്‍സികള്‍ക്കും മാര്‍ഗനിര്‍ദ്ദേശം നല്‍കാനാണ് നീക്കം. മാര്‍ഗനിര്‍ദ്ദേശങ്ങളുടെ കരട് ഉടന്‍ തയ്യാറാക്കുമെന്നാണ് സൂചന. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ തുടര്‍ന്നാണ് പ്രതിപക്ഷ സഖ്യമായ ഇന്ത്യാ മുന്നണി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയത്.


പരിശോധനയെന്ന രീതിയില്‍ ഔദ്യോഗിക വസതിയിലെത്തിയാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ഇതിനൊപ്പം ആംആദ്മി പാര്‍ട്ടിയുടെ ഓഫീസ് ദീര്‍ഘകാലത്തേക്ക് അടച്ചിടാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ബാരിക്കേഡ് വെച്ച് വഴികളടച്ചു. മഹുവ മൊയിത്രയുടെ വസതിയില്‍ സി.ബി.ഐ റെയ്ഡ് നടത്തി. ഒരു പകല്‍ മുഴുവന്‍ പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല. തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഓരോ പ്രതിപക്ഷ നേതാവിനെയും ഉന്നം വെച്ചുളള ഇ.ഡി, സി.ബി.ഐ അടക്കമുള്ള അന്വേഷണ ഏജന്‍സികളുടെ നീക്കം പരിശോധിക്കപ്പെടേണ്ടതാണെന്നും ഇന്ത്യാ സഖ്യം ചൂണ്ടിക്കാട്ടിയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇലക്ഷന്‍ കമ്മീഷന്‍ ഇടപെടല്‍.




