Breaking News

അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്ര മഹോത്സവത്തിന് കൊടികയറി; ആവണഞ്ചേരി പൂരം മാര്‍ച്ച് 23 ന്

ആറ്റിങ്ങല്‍: അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്ര മഹോത്സവത്തിന് കൊടികയറി. തിങ്കളാഴ്ച രാത്രി എട്ടിന് താഴമണ്‍ മഠം കണ്ഠര് ബ്രഹ്‌മദത്തരുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. മഹോത്സവം 10 ദിവസം നീണഅടുനില്‍ക്കും. ഈ വര്‍ഷത്തെ ഉത്സവത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം ക്ഷേത്രനടയില്‍ ഒരുക്കിയിരിക്കുന്ന പൂരപ്പന്തലാണ്. 18 ലക്ഷം രൂപ ചിലവഴിച്ചാണ് കൂറ്റന്‍ പൂരപന്തല്‍ ഒരുക്കിയിരിക്കുന്നത്. സമീപ ജില്ലയില്‍ നിന്നും നിരവധി ആളുകളാണ് പൂരപ്പന്തല്‍ കാണാന്‍ എത്തുന്നത്. തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ പൂരപ്പന്തലിന് ഇതോടെ അവനവഞ്ചേരി ഇണ്ടിളയപ്പന്‍ ക്ഷേത്രം വേദിയായി. ആവണിഞ്ചേരി പൂരം മാര്‍ച്ച് 23 ശനിയാഴിച്ച വൈകുന്നേരം 5ന് ആരംഭിക്കും. 5.15 ന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരും സംഘവും നയിക്കുന്ന തിരുമ്പില്‍ മേളവും 5.30 ന് കുടമാറ്റവും നടക്കും.

പൂരത്തിന്റ തിരക്ക് കണക്കിലെടുത്ത് അന്നേ ദിവസം ക്ഷേത്രത്തിലേക്ക് ഉള്ള എല്ലാ റോഡുകളിലേക്കും വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാര്‍ച്ച് 24 വെളുപ്പിന് ഒരു മണിക്ക് പള്ളിവേട്ട. മാര്‍ച്ച് 25 വൈകുന്നേരം 6 മണിക്ക് താലപ്പൊലി വിളക്കിന്റെ അകമ്പടിയോടുകൂടി തിരു:ആറാട്ടെഴുന്നള്ളത്ത്. രാത്രി 9 ന് തൃക്കൊടി ഇറക്ക്. രാത്രി 2 ന് ക്ഷേത്ര ഉരുള്‍ ആരംഭം. 4.30 ന് വിവിധ കരക്കാരുടെ ഉരുള്‍ മഹാസന്ധിപ്പ്. മഹോത്സവത്തിന്റെ അവസാന ദിവസമായ മാര്‍ച്ച് 26 രാത്രി 8 ന് പനവേലി പറമ്പിലേക്ക് നായ് വയ്പ് എഴുന്നള്ളത്ത്. തിരിച്ച് തച്ചൂര്‍ക്കുന്ന് വഴി രാവിലെ 5.30ന് ക്ഷേത്രത്തിലെത്തി കൊടിയിറങ്ങുന്നതോടെ ഉത്സവം സമാപിക്കും.

Related posts

Leave a Reply

Your email address will not be published. Required fields are marked *