

വര്‍ക്കല: വര്‍ക്കല പാപനാശം ബീച്ചില്‍ ഫ്‌ളോട്ടിംഗ് ബ്രിഡ്ജ് തകര്‍ന്ന സംഭവത്തില്‍ സാങ്കേതിക പരിശോധന നടത്തി. പോലീസിന്റെ ഫോറന്‍സിക് വിഭാഗമാണ് ഇന്ന് സംഭവ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയത്. വര്‍ക്കല എ.എസ്.പി ദീപക് ധന്‍കര്‍, എസ്.എച്ച്.ഒ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫോറന്‍സിക് സംഘത്തിനൊപ്പം പരിശോധനയില്‍ പങ്കെടുത്തു. വിനോദ സഞ്ചാരികളുടെയും നാട്ടുകാരുടെയും ഭാഗത്തുനിന്ന് വന്‍ ജനപിന്തുണയാണ് ഫ്‌ളോട്ടിംഗ് ബ്രിഡ്ജിന് ലഭിച്ചിരുന്നത്. വര്‍ക്കല ബീച്ചിന്റെ സവിശേഷതയായി മാറിവരികയായിരുന്നു ഫ്‌ളോട്ടിംഗ് ബ്രിഡ്ജ്.


വിവിധ രാഷ്ട്രീയ കക്ഷികളുടെയും സന്നദ്ധ സംഘടനകളുടെയും പാരിസ്ഥിതിക സംഘടനകളുടെയും വിവിധ
തലങ്ങളിലുള്ള പരാതിയെ തുടര്‍ന്നാണ് ടൂറിസം വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചത്. ഫ്‌ലോട്ടിങ് ബ്രിഡ്ജില്‍ പൊതുജനങ്ങള്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് ഫ്‌ലോട്ടിങ് ബ്രിഡ്ജിന്റെ പകുതിയോളം ഭാഗങ്ങള്‍ ഇളക്കിമാറ്റി കടല്‍ത്തീരത്ത് തന്നെ സൂക്ഷിക്കുകയായും അതിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.



