Breaking News

വന്യമൃഗ ആക്രമണം: കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്കുള്ള 10 ലക്ഷവും കേന്ദ്ര വിഹിതമാണെന്ന് കേന്ദ്രമന്ത്രി

വയനാട്: വയനാട്ടില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങള്‍ ഇരയായി കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന 10 ലക്ഷം രൂപ പൂര്‍ണ്ണമായും കേന്ദ്ര വിഹിതമാണെന്ന് കേന്ദ്ര വനം പരിസ്ഥി മന്ത്രി ഭൂപേന്ദ്ര യാദവ്. മനുഷ്യരുടെ ജീവന് ഭീഷണിയാകുന്ന ജീവികളെ നേരിടാന്‍ സംസ്ഥാനത്തിനു അധികാരം ഉണ്ടെന്നും അതിനായി പുതിയ നിയമം കൊണ്ടുവരേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് ആവശ്യമായ നടപടി സ്വീകരിക്കാം. വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന സഹായധനം സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ കൂട്ടാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

വയനാട്ടില്‍ മനുഷ്യരും വന്യമൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാണെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷാവസ്ഥയെ കുറിച്ച് പഠിക്കാന്‍ സംസ്ഥാനതല സഹകരണം ഉറപ്പാക്കാന്‍ കോയമ്പത്തൂരിലെ സലിം അലി ഇന്‍സ്റ്റിട്ട്യൂട്ടിന് ചുമതല നല്‍കും. അപകടകാരികളായ വന്യമൃഗങ്ങളെ കുറിച്ചു കൃത്യമായ മുന്നറിപ്പ് നല്‍കാന്‍ സംവിധാനം വേണം. കേരള-കര്‍ണാടക-തമിഴ്‌നാട് സംസ്ഥാനങ്ങള്‍ ഒരുമിച്ച് ആനത്താരകള്‍ അടയാളപ്പെടുത്തും. വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന സഹായധനം സംസ്ഥാന സര്‍ക്കാരിന് വേണമെങ്കില്‍ കൂട്ടാവുന്നതാണ്-കേന്ദ്രമന്ത്രി വിശദീകരിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *