

കോഴിക്കോട്: സി.പി.എമ്മിന് ഇസ്ലാമോഫോബിയയെന്ന് എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്ലിയ. സി.പി.എം ആര്‍.എസ്.എസിന്റെ ബി ടീമെന്നും ഫാത്തിമ തഹ്ലിയ ആരോപണം ഉന്നയിച്ചു. തട്ടം കാണുമ്പോള്‍ സംഘികള്‍ക്ക് മാത്രമല്ല, കാവി കമ്യൂണിസ്റ്റുകള്‍ക്കും അലര്‍ജി തോന്നുന്നുണ്ടെന്ന് അവര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. സി.പി.എം സംസ്ഥാന സമിതിയംഗം അനില്‍കുമാറിന്റെ തട്ടം പരാര്‍ശത്തെ പിന്‍പറ്റിയായിരുന്നു ഫാത്തിമ തഹ്ലിയ സി.പി.എമ്മിനെതിരെ രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എസ്സന്‍സ് ഗ്ലോബല്‍ സംഘടിപ്പിച്ച നാസ്തിക സമ്മേളനത്തിലായിരുന്നു അനില്‍കുമാറിന്റെ പരാമര്‍ശം.

തട്ടം തലയിലിടാന്‍ വന്നാല്‍ അതു വേണ്ടെന്നു പറയുന്ന പെണ്‍കുട്ടികള്‍ മലപ്പുറത്തുണ്ടായതു കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടാണെന്നും ഇത് വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു എന്നായിരുന്നു അനില്‍കുമാറിന്റെ പ്രസ്താവന. മുന്‍ മന്ത്രി കെ.ടി.ജലീലും അനില്‍കുമാറിന്റെ പ്രസ്താവനയ്ക്ക് എതിരെ രംഗത്തുവന്നിരുന്നു. തട്ടം ഇടാത്തത് പുരോഗമന ചിന്തയുടെ ലക്ഷണമല്ലെന്നായിരുന്നു ജലീല്‍ പ്രതികരിച്ചത്. മിത്ത് വിവാദത്തിന് പിന്നാലെ സി.പി.എം പിടിച്ച പുലിവാലായി മാറുകയാണ് തട്ടം വിവാദം.

ഫാത്തിമ തഹ്ലിയയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:
ഇസ്ലാം മതവിശ്വാസികള്‍ പ്രാകൃതരാണ്, ആറാം നൂറ്റാണ്ടിലെ ബോധം പേറുന്നവരാണ് എന്നും മനുഷ്യന്‍ ആവണമെങ്കില്‍ മതം ഉപേക്ഷിക്കണമെന്നും സിപിഎം ഇത്രയും നാള്‍ ഒളിഞ്ഞു മാത്രമാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ അത് തെളിച്ചു പറഞ്ഞിരിക്കുന്നു അവര്‍. തട്ടം ഉപേക്ഷിക്കുന്ന പെണ്‍കുട്ടികള്‍ തങ്ങളുടെ പ്രവര്‍ത്തന നേട്ടമായി ആഘോഷിക്കുന്ന സിപിഎം എത്രമാത്രം ഇസ്ലാമോഫോബിയ പേറുന്നവരാണ്? തട്ടം കാണുമ്പോള്‍ അലര്‍ജി തോന്നുന്നത് സംഘികള്‍ക്ക് മാത്രമല്ല, കാവി കമ്യൂണിസ്റ്റുകള്‍ക്ക് കൂടിയാണ്. കേരളത്തിലെ ആര്‍എസ്എസിന്റെ എ ടീം സിപിഎം ആണ്. ബിജെപി കേരളത്തില്‍ ആര്‍എസ്എസിന്റെ ബി ടീം മാത്രമാണ്!
