Breaking News

ചിറയിന്‍കീഴില്‍ ആയുഷ്മാന്‍ ഭവ ആരോഗ്യ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു

ചിറയിന്‍കീഴ്: ചിറയിന്‍കീഴില്‍ ആയുഷ്മാന്‍ ഭവ ആരോഗ്യ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഗവണ്‍മെന്റിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴില്‍ സ്വസ്ഥ ഭാരതം, സമര്‍ഥ ഭാരതം പദ്ധതിയുടെ ഭാഗമാണ് ആയുഷ്മാന്‍ ഭവ ആരോഗ്യ പോര്‍ട്ടല്‍. ആരോഗ്യ പോര്‍ട്ടലിന്റെ ബ്ലോക്ക് തല ഉദ്ഘാടനം റൂറല്‍ ഹെല്‍ത്ത് സെന്ററില്‍ വച്ച് നടന്ന ചടങ്ങില്‍ ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.എസ്.ഫിറോസ് ലാല്‍ ഉദ്ഘാടനം ചെയ്തു.

വക്കം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജൂലി സുനില്‍ അധ്യക്ഷത വഹിച്ചു. അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ദേവരാജ് പരിപാടികള്‍ വിശദീകരിച്ചു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മന്നന്‍പിള്ള, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി.അജിത, ഡോ.അര്‍ച്ചന, ആശാ പ്രവര്‍ത്തകര്‍, മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

Leave a Reply

Your email address will not be published. Required fields are marked *