Breaking News

മണിപ്പുരില്‍ ഇന്നും വെടിവയ്പ്: മൂന്ന് മരണം

ഇംഫാല്‍: മണിപ്പുരില്‍ ഇന്നുണ്ടായ വെടിവയ്പില്‍ മൂന്ന് മരണം. മണിപ്പുരിലെ കാങ്‌പോക്പിയിലാണ് ഇന്ന് രാവിലെ വെടിവയ്പ് ഉണ്ടായത്. പിന്നില്‍ മെയ്‌തെയ്കളെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റു. കാങ്‌പോക്പിയില്‍ ഇന്നുരാവിലെ എട്ടരയോടെയായിരുന്നു വെടിവയ്പ്പ് രൂക്ഷമായത്.

കഴിഞ്ഞ ദിവസം സംസ്ഥാന പൊലീസും കേന്ദ്ര സുരക്ഷാ സേനകളും ഏത് നിമിഷവും പരസ്പരം വെടിവയ്ക്കും എന്ന സാഹചര്യം ഉടലെടുത്തിരുന്നു. പലേലില്‍ മണിപ്പുര്‍ കമാന്‍ഡോകള്‍ കേന്ദ്ര സേനയ്ക്കു നേരെ തോക്കുചൂണ്ടിയെങ്കിലും വെടിവയ്പ് തലനാരിഴയ്ക്കാണ് ഒഴിവായത്. തങ്ങളുടെ ഗ്രാമങ്ങള്‍ക്കു നേരെ വെടിവയ്പ് നടത്തിയ മെയ്‌തെയ് സായുധ ഗ്രൂപ്പുകള്‍ക്കൊപ്പം മണിപ്പുര്‍ കമാന്‍ഡോകളും ഉണ്ടായിരുന്നുവെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *