

വര്‍ക്കല: കൈരളി ജൂവലറിയുടെ 24-മത് വാര്‍ഷികവും ഓണാഘോഷവും പ്രമാണിച്ച് സംഘടിപ്പിച്ച നറുക്കെടുപ്പ് നടന്നു. ഇന്നലെ വൈകിട്ടാണ് നറുക്കെടുപ്പ് നടത്തിയത്. നറുക്കെടുപ്പില്‍ വിജയികളായ പത്തുപേര്‍ക്ക് ടി.വി, ഫ്രിഡ്ജ്, മിക്സി തുടങ്ങിയ ഗൃഹോപകരണങ്ങള്‍ സമ്മാനമായി നല്‍കും. നറുക്കെടുപ്പില്‍ ഭാഗ്യശാലികള്‍ക്കുള്ള സമ്മാനദാനം അടുത്ത ദിവസം തന്നെ നിര്‍വഹിക്കുമെന്ന് കൈരളി ജൂവലേഴ്സ് അധികൃതര്‍ അറിയിച്ചു.

നറുക്കെടുപ്പിലൂടെ ഭാഗ്യശാലികളായവര്: വെട്ടൂര്‍ ശ്രീലകത്ത് പാര്‍വതി.ആര്.നായര്‍, മൈതാനം തേക്കുവിള വീട്ടില്‍ മനു.എം, വെട്ടൂര്‍ അമീന മന്‍സിലില്‍ സാറാ ഹുസൈന്, കവലയൂര്‍ ഓംകാരത്തില്‍ ജിഷ അരുണ്‍, രശ്മി അജിത്ത്, കുരയ്ക്കണ്ണി കുറുമ്മാഴിവിളയില് അക്ഷയ സുനില്‍, പാളയംകുന്ന് കോവൂര്‍ ഗോകുലത്തില്‍ സിന്ധു, പള്ളിക്കല്‍ എം.എസ് വില്ലയില്‍ മുംതാസ്, അസ്ഹര്‍, ഷാജഹാന്.


