Breaking News

മോദിക്ക് 80 ശതമാനം പേരുടെ പിന്തുണയെന്ന് പ്യൂ റിസര്‍ച്ച് സെന്ററിന്റെ പഠന റിപ്പോര്‍ട്ട്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ 80 ശതമാനം പേരുടെ പിന്തുണയെന്ന് പ്യൂ റിസര്‍ച്ച് സെന്ററിന്റെ പഠന റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ഇന്ത്യയുടെ സ്വാധീനം ഉയരുന്നുവെന്ന് പല രാജ്യങ്ങളും പഠന റിപ്പോര്‍ട്ടിലുണ്ട്. സര്‍വ്വേയില്‍ പങ്കെടുത്ത പത്തില്‍ ഏഴുപേരും ഇന്ത്യയുടെ സ്വാധീനശേഷി കൂടിയെന്ന് കരുതുന്നു. ജി 20 ഉച്ചകോടിക്ക് മുന്നോടിയായിട്ടാണ് സര്‍വ്വെ നടത്തിയത്. സര്‍വ്വേയില്‍ പങ്കെടുത്ത പത്തില്‍ ഏഴുപേരും ഇന്ത്യയുടെ സ്വാധീനശേഷി കൂടിയെന്ന് കരുതുന്നു.

ഫെബ്രുവരി 20 മുതല്‍ മെയ് 22 വരെയാണ് സര്‍വ്വേ നടന്നത്. ആഗോളതലത്തില്‍ നടത്തിയ സര്‍വ്വേയില്‍ ശരാശിര 46 ശതമാനം പേര്‍ക്ക് ഇന്ത്യെക്കുറിച്ച് നല്ല അഭിപ്രായമാണ്. 34 ശതമാനം പേര്‍ക്ക് അങ്ങനെയല്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ഈ റിപ്പോര്‍ട്ട് ബി.ജെ.പി കേന്ദ്രങ്ങള്‍ക്ക് ആത്മവിശ്വാസം പകരുന്നതാണ്.

Related posts

Leave a Reply

Your email address will not be published. Required fields are marked *