Breaking News

ആറ്റിങ്ങല്‍ ബാര്‍ അസോസിയേഷന്റെ ഓണഘോഷത്തിന് തുടക്കമായി

ആറ്റിങ്ങല്‍ ബാര്‍ അസോസിയേഷന്റെ ഓണഘോഷ പരിപാടിയില്‍നിന്ന്, പ്രതീകാത്മക ചിത്രം

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ ബാര്‍ അസോസിയേഷന്റെ ഓണഘോഷത്തിന് തുടക്കമായി. ഓണാഘോഷം 2023 ന്റെ ഉദ്ഘാടനം ആറ്റിങ്ങല്‍ പോക്‌സോ കോടതി ജഡ്ജ് റോഷന്‍ തോമസ് നിര്‍വഹിച്ചു. ആറ്റിങ്ങല്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി 2 ലെ മജിസ്‌ട്രേറ്റ് സബ ഉസ്മാന്‍, ആറ്റിങ്ങല്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.എസ്.ബെന്‍സി, സെക്രട്ടറി
അഡ്വ.ദിലീപ്.വി.എല്‍, ട്രഷറര്‍ മംഗലാപുരം എസ്.ഷിബു, വൈസ് പ്രസിഡന്റ് അഡ്വ.ലിഷാ രാജ്.ആര്‍, ജോയിന്റ് സെക്രട്ടറി അഡ്വ.ക്രോസ്സ് ആന്റണി, കമ്മിറ്റി അംഗങ്ങളായ അഡ്വ.വിജില്‍.വി, അഡ്വ.മിഥുന്‍, അഡ്വ.അതുല്യ.എ.എസ്, അഡ്വ.ദിവ്യ.ബി തുടങ്ങിയവരും മറ്റ് അഭിഭാഷകരും പങ്കെടുത്തു. ഓണഘോഷങ്ങളുടെ ഭാഗമായി ചെണ്ടമേളവും പായസ വിതരണവും നടന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *