Breaking News

വര്‍ക്കലയിലെ റിസോര്‍ട്ടില്‍ അനധികൃത നിര്‍മ്മാണം: ബി.ജെ.പി പ്രവര്‍ത്തകര്‍ ഉപരോധിച്ചു

വര്‍ക്കല: അനധികൃത നിര്‍മ്മാണം ചൂണ്ടിക്കാട്ടി വര്‍ക്കലയിലെ റിസോര്‍ട്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ ഉപരോധിച്ചു. തുടര്‍ന്ന് അനധികൃത നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തിവെപ്പിച്ചു. വര്‍ക്കല പെരുങ്കുളത്തിന് സമീപം പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടിലാണ് അനധികൃത നിര്‍മ്മാണം നടന്നത്. കടല്‍ത്തീരത്തുള്ള കുന്നിന്റെ മുകളിലാണ് റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത്. ഇവിടെ കുന്നിന്റെ അരികുവശത്തുനിന്ന് കഷ്ടിച്ച് 15 മീറ്ററോളം ദൂരത്തിലാണ് സ്വിമ്മിംഗ് പൂളിന്റെ നിര്‍മ്മാണം പുരോഗമിക്കുന്നത്.

വിനോദ സഞ്ചാരികള്‍ക്ക് അപകട സാധ്യത ഏറെ കൂടുതലുള്ള ഭാഗത്താണ് സ്വിമ്മിംഗ് പൂളിന്റെ നിര്‍മ്മാണം ഏറെക്കുറെ പൂര്‍ത്തിയായിരിക്കുന്നത്. കടല്‍ത്തീരത്തുള്ള കുന്ന് മഴക്കാലങ്ങളില്‍ ഇടിഞ്ഞു വീഴുന്നത് ഇവിടെ പതിവാണ്. വര്‍ക്കല മുനിസിപ്പാലിറ്റിയിലെ എഞ്ചിനീയറിംഗ് വിഭാഗത്തിന്റെ മൗനാനുവാദത്തോടെയാണ് വര്‍ക്കല ടൂറിസം മേഖലയില്‍ ഇത്തരത്തില്‍ വഴിവിട്ട രീതിയിലുള്ള നിര്‍മ്മാണങ്ങള്‍ നടക്കുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്.

Related posts

Leave a Reply

Your email address will not be published. Required fields are marked *