Breaking News

മടിയില്‍ കനമില്ലെങ്കില്‍ അന്വേഷണം പ്രഖ്യാപിക്കണം: മാസപ്പടി വിവാദത്തില്‍ കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെ ഉയരുന്ന മാസപ്പടി വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര സഹമന്ത്രി വി.മുരളീധരന്‍. മടിയില്‍ കനമില്ലെങ്കില്‍ മാസപ്പടി വിവാദം അന്വേഷിക്കണമെന്ന് വി.മുരളീധരന്‍ പറഞ്ഞു. മടിയില്‍ കനമുള്ളവനേ പേടിക്കേണ്ടതുള്ളൂവെന്ന് നേരത്തെ മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മടിയില്‍ കനമില്ലെങ്കില്‍ ഇന്ന് തന്നെ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മുരളീധരന്‍ വ്യക്തമാക്കി. 55 ലക്ഷം രൂപ സ്വന്തം പേരിലും 1.17 കോടി രൂപ തന്റെ കമ്പനിയുടെ പേരിലും വീണ കൈപ്പറ്റിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍.

സി.എം.ആര്‍.എല്‍ എന്ന സ്വകാര്യ കരിമണല്‍ കമ്പനി എന്തിനാണ് വീണയുടെ കമ്പനിക്ക് മാസം തോറും ലക്ഷം രൂപ വീതം നല്‍കിയിരുന്നത്. ഒരു സേവനവും നല്‍കാതെയാണ് വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് സെല്യൂഷന്‍സ് സി.എം.ആര്‍.എല്ലില്‍നിന്ന് പണം കൈപ്പറ്റിയിട്ടുള്ളത്. സി.എം.ആര്‍.എല്ലുമായി വീണയുടെ കമ്പനിക്കുള്ള ബന്ധം എന്താണെന്ന് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാസപ്പടി വാങ്ങിയ വ്യക്തിക്ക് രണ്ട് പ്രമുഖ വ്യക്തികളുമായി ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ വ്യക്തിയുമായുള്ള ബന്ധം പ്രയോജനപ്പെടുത്തിയാണ് വീണ സി.എം.ആര്‍.എല്‍ കമ്പനിയില്‍നിന്ന് 1.72 കോടി രൂപ കൈപ്പറ്റിയതെന്ന ആദായ നികുതി വകുപ്പിന്റെ കണ്ടെത്തല്‍ സൂചിപ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

Related posts

Leave a Reply

Your email address will not be published. Required fields are marked *