Breaking News

ബി.ജെ.പി രാജ്യദ്രോഹികള്‍; ഇന്ത്യയുടെ ശബ്ദം മോദി കേള്‍ക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി

ദില്ലി: പാര്‍ലമെന്റില്‍ ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എന്‍.ഡി.എ സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. മണിപ്പുര്‍ കലാപം മുന്‍നിര്‍ത്തിയായിരുന്നു രാഹുല്‍ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ കേന്ദ്ര സര്‍ക്കാരിനും മോദിക്കുമെതിരെ ആഞ്ഞടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയുടെ ശബ്ദം കേള്‍ക്കാന്‍ തയാറാകുന്നില്ലെന്ന് വിമര്‍ശിച്ച രാഹുല്‍ മണിപ്പൂരില്‍ ഭാരതമാതാവ് കൊലചെയ്യപ്പെട്ടുവെന്നും പറഞ്ഞു.

ബി.ജെ.പി രാജ്യദ്രോഹികളാണെന്നും രാഹുല്‍ ആരോപിച്ചു. മണിപ്പുര്‍ ഇന്ത്യയില്‍ അല്ലെന്നാണ് പ്രധാനമന്ത്രി മോദി കരുതുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കലാപം തുടങ്ങി മൂന്ന് മാസത്തിലേറെയായിട്ടും മോദി ഇതുവരെ മണിപ്പുരില്‍ പോകാത്തത് എന്തുകൊണ്ടാണെന്നും രാഹുല്‍ ചോദിച്ചു. രാമായണത്തെ അടിസ്ഥാനമാക്കിയാണ് രാഹുല്‍ മോദിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത്. രാവണനുമായാണ് അദ്ദേഹം മോദിയെ താരതമ്യം ചെയ്തത്. രാവണന്‍ രണ്ട് പേരെ മാത്രമേ കേള്‍ക്കൂ, കുംഭകര്‍ണനെയും മേഘനാഥനെയും. അതുപോലെയാണ് മോദി, അമിത് ഷായെയും അദാനിയേയും മാത്രമേ കേള്‍ക്കൂവെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു.

Related posts

Leave a Reply

Your email address will not be published. Required fields are marked *