

തിരുവനന്തപുരം: ഈ മാസം 24 വരെ തുടരേണ്ടിയിരുന്ന നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കിയത്. അടുത്ത സമ്മേളനം സെപ്റ്റംബര്‍ 11 മുതല്‍ 14 വരെയായിരിക്കും. അതിന് മുമ്പായി ഉപതെരഞ്ഞെടുപ്പ് ഫലവും പ്രഖ്യാപിക്കും. ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും സമ്മേളനം ചുരുക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.

അതേസമയം, പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. മണാര്‍ക്കാട് പള്ളിപ്പെരുന്നാള്‍ കണക്കിലെടുത്താണ് കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യം ആവശ്യപ്പെടുന്നത്. ഇത് വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും അപേക്ഷ നല്‍കിയെന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.കെ.രാജു അറിയിച്ചു. സെപ്തംബര്‍ 1 മുതല്‍ 8 വരെയാണ് മണാര്‍ക്കാട് പള്ളിപ്പെരുന്നാള്‍. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത് സെപ്തംബര്‍ 5 നാണ്.
