Breaking News

മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം അന്തരിച്ചു

മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം

ആലപ്പുഴ: പ്രസിദ്ധമായ മണ്ണാറശാല ക്ഷേത്രത്തിലെ പൂജാ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചിരുന്ന മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം അന്തരിച്ചു. തൊട്ട് മുമ്പുള്ള വലിയമ്മ സാവത്രി അന്തര്‍ജനം 1993 ഒക്ടോബര്‍ 24 ന് അന്തരിച്ചതോടെയാണ് ഉമാദേവി അന്തര്‍ജനം അമ്മയായി ചുമതലയേറ്റത്. 1995 മാര്‍ച്ച് 22 നാണ് മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം പൂജ തുടങ്ങിയത്. ചുമതലയേറ്റെങ്കിലും ഒരു വര്‍ഷക്കാലം അമ്മ പൂജകള്‍ ചെയ്തിരുന്നില്ല. ചുമതലയേറ്റതിന് പിന്നാലെ മണ്ണാറശാല ഇല്ലത്തെ കാരണവര്‍ സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയില്‍നിന്ന് മന്ത്രങ്ങളും പൂജാവിധികളും ഹൃദിസ്ഥമാക്കിയ ശേഷമാണ് അമ്മ പൂജകള്‍ ചെയ്തു തുടങ്ങിയത്.

കോട്ടയം മാങ്ങാനം ചെമ്പകനല്ലൂര്‍ ഇല്ലത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെയും രുക്മിണി ദേവി അന്തര്‍ജനത്തിന്റെയും മകളായി കൊല്ലവര്‍ഷം 1105 ലാണ് ഉമാദേവി അന്തര്‍ജനം ജനിച്ചത്. 1949 ല്‍ മണ്ണാറശാല ഇല്ലത്തെ എം.ജി.നാരായണന്‍ നമ്പൂതിരിയെ വേളി കഴിച്ചതോടെ ഉമാദേവി അന്തര്‍ജനം മണ്ണാരശാല കുടുംബത്തിലെ അംഗമായി. ഭര്‍ത്താവിന്റെ മരണത്തോടെ ഉമാദേവി അന്തര്‍ജനം ക്ഷേത്ര കാര്യങ്ങളില്‍ വലിയമ്മ സാവിത്രി അന്തര്‍ജനത്തിന്റെ സഹായിയായി മാറി. വലിയമ്മ സാവിത്രി അന്തര്‍ജനത്തിന്റെ നിര്യാണത്തോടെ അടുത്ത വലിയമ്മയാകാനുള്ള നിയോഗം ഉമാദേവി അന്തര്‍ജനത്തിനായിരുന്നു.

Related posts

Leave a Reply

Your email address will not be published. Required fields are marked *