

ന്യൂഡല്‍ഹി: മണിപ്പൂര്‍ കലാപം ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഈ മാസം 8, 9 തീയതികളില്‍ ലോകസഭയില്‍ ചര്‍ച്ച ചെയ്യും. 10ന് പ്രധാനമന്ത്രി മറുപടി പ്രസംഗം നടത്തും. ജൂലൈ 20 മുതലാണ് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളം ആരംഭിച്ചത്. അന്ന് മുതല്‍ തന്നെ മണിപ്പൂര്‍ കലാപം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും പ്രധാനമന്ത്രി ഇക്കാര്യത്തില്‍ മറുപടി പറയണമെന്നും പ്രതിപക്ഷം നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ ഭരണപക്ഷം അവഗണിച്ചതോടെയാണ് പ്രതിപക്ഷം കടുത്ത നടപടിയായ അവിശ്വാസ പ്രമേയ അവതരണത്തിലേക്ക് നീങ്ങുകയായിരുന്നു. കോണ്‍ഗ്രസിന്റെ അസമില്‍ നിന്നുള്ള എം.പി ഗൗരവ് ഗോഗോയ് അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ സ്പീക്കര്‍ അംഗീകരിക്കുകയായിരുന്നു.

മണിപ്പൂര്‍ കലാപത്ത കുറിച്ച് പാര്‍ലമെന്റില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി നല്‍കുമെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചെങ്കിലും പ്രധാനമന്ത്രി തന്നെ മറുപടി നല്‍കണമെന്ന ആവശ്യത്തില്‍ നിന്ന് പ്രതിപക്ഷം അല്പം പോലും പിന്നോട്ട് പോയില്ല. പ്രധാനമന്ത്രിയെ കൊണ്ട് സംസാരിപ്പിക്കുക എന്നത് രാഷ്ട്രീയ ആവശ്യമായിത്തന്നെ കാണുകയാണ് പ്രതിപക്ഷ കക്ഷികള്‍. ഇതേതടുര്‍ന്ന് ഭരണപക്ഷ-പ്രതിപക്ഷ പോര് പാര്‍ലമെന്റില്‍ തുടര്ന്നുവരിയായിരുന്നു. കോണ്‍ഗ്രസിന് പുറമേ ബി.ആര്.എസും അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്കി. എന്നാല്‍ ബി.ആര്.എസിന്റെ നോട്ടീസിന് അനുമതി ലഭിച്ചില്ല. കോണ്‍ഗ്രസ് കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ ബി.ആര്.എസ് പിന്തുണയ്ക്കുമോയെന്ന കാര്യത്തില്‍ പക്ഷേ, വ്യക്തതയില്ല.

