Breaking News

അഞ്ച് വയസ്സുകാരിയുടെ കൊലപാതകം: അസഫാക് മുമ്പും പോക്‌സോ കേസില്‍ പ്രതി

കൊച്ചി: ആലുവയില്‍ അഞ്ച് വയസുകാരിയെ ക്രൂര ബലാത്സംഗത്തിനിരയായി കൊലചെയ്ത കേസിലെ പ്രതി അഫ്‌സക് ആലം മുമ്പും പോക്‌സോ കേസില്‍ പ്രതിയായ ആളെന്ന് കേരള പോലീസ്. 2018 ല്‍ ഡല്‍ഹിയിലാണ് അഫ്‌സാകിന് എതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എറണാകുളം റൂറല്‍ പോലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പത്ത് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനാണ് അഫ്‌സാകിനെ ഡല്‍ഹി ഗാസിപുര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു മാസം ജയിലില്‍ കഴിഞ്ഞ പുറത്തിങ്ങിയ ശേഷം സ്ഥലം വിടുകയായിരുന്നു അഫ്‌സാക്.

അതേസമയം, ആലുവയിലെ കേസില്‍ പ്രധാന സാക്ഷിയായ താജുദ്ദീന്‍ പ്രതി അഫ്‌സാക് ആലത്തെ തിരിച്ചറിഞ്ഞു. തിരിച്ചറിയല്‍ പരേഡിന് ശേഷം താജുദ്ദീന്‍ തന്നെയാണ് മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്. കുഞ്ഞുമായി പ്രതി ആലുവ മാര്‍ക്കറ്റിലേക്ക് പോകുന്നത് താജുദ്ദീന്‍ കണ്ടിരുന്നു. ആരുടെ കുഞ്ഞാണിതെന്ന് ചോദിച്ച താജുദ്ദീനോട് തന്റെ കുഞ്ഞാണെന്നാണ് പ്രതി പറഞ്ഞത്. എന്നാല്‍ അത് വിശ്വസിച്ചതിലും തടയാന്‍ കഴിയാതെ പോയതിലും അതിയായ ദുഃഖമുണ്ടെന്നും അപ്പോഴത്തെ സാഹചര്യം അതായിരുന്നുവെന്നും താജുദ്ദീന്‍ വ്യക്തമാക്കി.

കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന കുടുംബത്തിന്റെ സംശയത്തില്‍ വിശദമായ അന്വേഷണത്തിലേക്ക് നീങ്ങുകയാണ് പൊലീസ്. മാത്രമല്ല, ഡല്‍ഹിയിലെ കേസ് കൂടാതെ വേറെ എവിടെയെങ്കിലും പ്രതിക്കെതിരെ മുമ്പ് കേസുകള്‍ ഉണ്ടായിരുന്നോയെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. കൊലപാതകം, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍, പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ അടക്കം 9 കുറ്റങ്ങളാണ് പ്രതി്‌ക്കെതിരെ ചുമത്തിയിട്ടുളളത്.

Related posts

Leave a Reply

Your email address will not be published. Required fields are marked *